സിനിമ, സീരിയൽ ഹാസ്യ താരവും മിമിക്രി കലാകാരനുമായ കൊല്ലം സുധി വിട പറഞ്ഞതിന്റെ വേദനയിലാണ് എല്ലാവരും. സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് നടക്കും. സുധിയുടെ മൃതശരീരം പൊതു ദർശനത്തിന് വച്ചപ്പോൾ കാണാനായി പതിനായിരങ്ങളാണ് ഒഴുക്കിയത്. ഏറ്റവും ഒടുവിൽ വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ ഭാര്യയുടെയും മക്കളുടെയും കരച്ചിൽ കണ്ട് അതുവരെ പിടിച്ചുനിന്നവർ പോലും പൊട്ടിക്കരഞ്ഞു പോയി.
ഇനിയൊരിക്കലും തങ്ങൾക്ക് കാണാൻ കഴിയില്ലെന്ന് മനസിലാക്കിയ സുധിയുടെ ഒപ്പം സ്റ്റാർ മാജിക്കിൽ പ്രവർത്തിച്ച എല്ലാവരും മൃതശരീരം കണ്ട് കലങ്ങിയ കണ്ണുകളായിട്ടാണ് മടങ്ങിയത്. സ്റ്റാർ മാജിക്കിൽ കഴിഞ്ഞ അഞ്ച് വർഷമായി സുധി സജീവമായി തുടരുന്നുണ്ട്. സുധിയുടെ പഴയ എപ്പിസോഡുകൾ വീണ്ടും സോഷ്യൽ മീഡിയയിൽ വരുമ്പോൾ ആ കലാകാരനെ എത്രത്തോളം ഇഷ്ടപ്പെട്ടിരുന്നു എന്ന് മനസ്സിലാക്കാൻ കഴിയും.
ഇനി തങ്ങളുടെ പ്രിയകലാകാരനെ സ്റ്റാർ മാജിക്കിന്റെ വേദിയിൽ കാണാൻ കഴിയില്ലെന്ന് മനസ്സിലേക്കിയ ആരാധകർ സങ്കടത്തിലാണ്. സുധിക്ക് ഒപ്പം സഞ്ചരിച്ചിരുന്ന ബിനു അടിമാലി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.സ്റ്റാർ മാജിക്കിന്റെ അവതാരകയായ ലക്ഷ്മി നക്ഷത്ര താരങ്ങളും സുഹൃത്തുക്കളുമായ നോബി, ലക്ഷ്മി പ്രിയ, ശ്രീവിദ്യ, ഐശ്വര്യ തുടങ്ങിയവർ എല്ലാം സുധിയെ കണ്ട് പൊട്ടിക്കരഞ്ഞു.
നടൻ വെഞ്ഞാറമൂടിനും സുഹൃത്തിന്റെ വേർപാട് താങ്ങാൻ സാധിച്ചിരുന്നില്ല. കോട്ടയം തോട്ടക്കാടുള്ള സെമിത്തേരിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്. സ്റ്റാർ മാജിക് താരങ്ങൾ മിക്കവാരും സംസ്കാര ചടങ്ങുകൾ നടക്കുമ്പോഴും സുധിക്ക് ഒപ്പമുണ്ട്. അതേസമയം കൊല്ലം സുധിയുടെ മക്കളുടെ പഠനവും കുടുംബത്തിന് വീട് വച്ചും നൽകുമെന്ന് ഫ്ലാവേഴ്സിന്റെ എംഡി ശ്രീകണ്ഠൻ നായർ പറഞ്ഞു.