മലയാളികളെ ഒന്നടങ്കം സങ്കടത്തിൽ ആഴ്ത്തിയ ഒരു വാർത്തയാണ് ഇന്ന് രാവിലെ വന്നത്. മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനും ഹാസ്യ താരവുമായ കൊല്ലം സുധി വാഹനാപകടത്തിൽ മരണപ്പെട്ടു എന്നത്. തികച്ചും അപ്രതീക്ഷിതമായിട്ടാണ് ഏവരും ഈ വാർത്ത സ്വീകരിച്ചത്. വടകരയിൽ പരിപാടി അവതരിപ്പിച്ച് മടങ്ങിയ സമയത്താണ് സുധിയും സുഹൃത്തുക്കളും സന്ദർശിച്ച കാർ അപകടത്തിൽ പെട്ടത്.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുധിയെ രക്ഷിക്കാൻ സാധിച്ചില്ല. അപകടത്തിൽ ബിനു അടിമാലിക്കും പരിക്ക് പറ്റിയിരുന്നു. പ്രിയതാരത്തെ അവസാനമായി ഒരുനോക്ക് കാണാൻ വേണ്ടി നിരവധി പേരാണ് ആശുപത്രിയിലേക്ക് എത്തിയത്. സുധിയെ കാണാൻ മകൻ ആശുപത്രിയിൽ എത്തിയ രംഗങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഓരോ മലയാളികളുടെ കണ്ണ് നിറച്ചിരിക്കുന്നത്.
ആശുപത്രിയിൽ എത്തിയ മകൻ രാഹുൽ അച്ഛനെ കണ്ട് പൊറ്റകരഞ്ഞപ്പോൾ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയാതെ ചുറ്റും നിന്നവരുടെ കണ്ണുകൾ വരെ കലങ്ങി. ഒന്നര വയസ്സുള്ളപ്പോൾ അമ്മ ഉപേക്ഷിച്ച് പോയപ്പോൾ മുതൽ രാഹുലിനെ നോക്കിയത് മുഴുവനും സുധി ആയിരുന്നു. കുഞ്ഞിനെ സ്റ്റേജിന് പിറകിൽ ഇരുത്തി തന്റെ സങ്കടങ്ങൾ ഒതുക്കിയാണ് സുധി വേദിയിൽ പൊട്ടിച്ചിരിപ്പിച്ചത്.
രാഹുലിന്റെ അമ്മ പോയ ശേഷം സുധി വർഷങ്ങൾക്ക് ശേഷമാണ് വേറെ വിവാഹം ചെയ്തത്. സുധിയുടെ വേർപാട് കുടുംബം എങ്ങനെ താങ്ങുമെന്ന് സഹപ്രവർത്തകർക്ക് ഒരുഅറിവുമില്ല. ഇന്ന് കാക്കനാട് ട്വന്റി ഫോർ ഓഫീസിന് മുന്നിൽ വൈകിട്ട് 6.00 മുതൽ സുധിയുടെ മൃതദേഹം പൊതുദർശനത്തിന് വെക്കും. സംസ്കാരങ്ങൾ ചടങ്ങുകൾ നാളെ വീട്ടുവളപ്പിൽ നടക്കുമെന്നാണ് സുഹൃത്തുക്കൾ അറിയിച്ചിരിക്കുന്നത്.