‘വിവാഹമോചനം എന്റെ തീരുമാനമായിരുന്നില്ല, ഞാൻ ഇപ്പോഴും അവളെ സ്നേഹിക്കുന്നു..’ – പൊട്ടിക്കരഞ്ഞ് സൂര്യ കിരൺ
മലയാളത്തിൽ ഒരുപാട് സിനിമകളിൽ നായികയായി അഭിനയിച്ച് പ്രേക്ഷക ഹൃദയങ്ങളിൽ ഇടംനേടിയ താരമാണ് നടി കാവേരി. ബാലതാരമായി അഭിനയിച്ച് തുടങ്ങി പിന്നീട് നായികയായും മറ്റുഭാഷകളിൽ വരെ തിളങ്ങാൻ താരത്തിന് സാധിച്ചിരുന്നു. ഇപ്പോഴും അഭിനയം തുടരുന്ന കാവേരി മറ്റുഭാഷകളിൽ സജീവമാണ്. മലയാളത്തിൽ അവസാനമായി അഭിനയിച്ചത് ചാലക്കുടിക്കാരൻ ചങ്ങാതിയിലാണ്.
തെലുഗ് സംവിധായകൻ സൂര്യ കിരണാണ് താരത്തെ വിവാഹം ചെയ്തത്. വിവാഹജീവിതം അത്ര സുഖകരമല്ലായിരുന്നു ഇരുവരുടേതും. അപ്രതീക്ഷിതമായ ഒരു വാർത്തയായിരുന്നു ഇരുവരും തമ്മിൽ വിവാഹബന്ധം വേർപ്പെടുത്തിയത്. ആ കാര്യം പ്രേക്ഷകർ അറിഞ്ഞത് സൂര്യ കിരൺ ബിഗ് ബോസിൽ വന്ന ശേഷമാണ്.
2010-ലായിരുന്നു സൂര്യ കിരണും കാവേരിയും തമ്മിലുള്ള പ്രണയവിവാഹം നടന്നത്. ബിഗ് ബോസിൽ നിന്ന് പുറത്തായ ശേഷം ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സൂര്യ കിരൺ ബന്ധം പിരിയാൻ കാരണം കാവേരി ആണെന്ന് പറഞ്ഞത്. തന്റെ ജീവിതത്തിൽ നിന്ന് കാവേരിയാണ് അകന്ന് പോയതെന്ന് സൂര്യകിരൺ പൊട്ടിക്കരഞ്ഞുകൊണ്ട് അഭിമുഖത്തിൽ പറഞ്ഞു.
‘സത്യമാണ്.. അവൾ എന്നെ ഉപേക്ഷിച്ചു പോയി.. പക്ഷേ ഞാൻ ഇപ്പോഴും അവളെ സ്നേഹിക്കുന്നു.. ബന്ധം വേർപ്പെടുത്തണമെന്നത് എന്റെ തീരുമാനമായിരുന്നില്ല. കാവേരി എന്നിൽ നിന്ന് അകന്നു പോയി. എനിക്കൊപ്പം ജീവിക്കാൻ കാവേരിക്ക് താല്പര്യമില്ലായിരുന്നു. അതായിരുന്നു അവൾ പറഞ്ഞ കാരണം..’, പൊട്ടി കരഞ്ഞ് അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.