ബോളിവുഡിൽ ഇന്ന് ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളാണ് കങ്കണ റണാവത്. നാല് തവണ ദേശീയ അവാർഡും 5 തവണ ഫിലിം ഫെയർ അവാർഡും നേടിയിട്ടുള്ള ഒരാളാണ് കങ്കണ. ദേശീയ അവാർഡിൽ മൂന്ന് തവണ മികച്ച നടിക്കുള്ള അവാർഡ് നേടിയപ്പോൾ ഒരു തവണ മികച്ച സഹനടിക്കുള്ള പുരസ്‌കാരമാണ് താരത്തിന് ലഭിച്ചത്. അതുകൊണ്ട് തന്നെ മികച്ചയൊരു അഭിനയത്രിയാണ് കങ്കണ.
സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാകാറുള്ള ഒരാളാണ് കങ്കണ. തന്റെ രാഷ്ട്രീയ നിലപാടുകൾ കൊണ്ടും ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ചും തുറന്നടിക്കുകയും ചെയ്യുന്ന കങ്കണ വാർത്തകളിൽ എന്നും നിറഞ്ഞ് നിൽക്കാറുണ്ട്. ഇപ്പോഴിതാ കങ്കണ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന “ധാക്കഡ്” എന്ന ബോളിവുഡ് ആക്ഷൻ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്.
ഒരു നായികാനടി കേന്ദ്ര കഥാപാത്രമാവുന്ന ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ സിനിമ ഇന്ത്യൻ സിനിമാലോകം ഇതുവരെ കണ്ടിട്ടില്ല. അത് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പ്രതേകത. രസനീഷ് റാസി ഘായ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കങ്കണ ‘ഏജന്റ് അഗ്നി” എന്ന റോളിലാണ് അഭിനയിക്കുന്നത്. ഒരു ബോളിവുഡ് നടി ഇതുവരെ ചെയ്തിട്ടില്ലാത്ത ആക്ഷൻ രംഗങ്ങളാണ് കങ്കണ ചെയ്തിരിക്കുന്നത്. സിനിമയുടെ ട്രെയിലറിൽ തന്നെ കങ്കണയുടെ ധാരാളം ആക്ഷൻ സീനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
പല ഗെറ്റപ്പുകളിലാണ് കങ്കണയെ സിനിമയിൽ പ്രേക്ഷകർക്ക് കാണാൻ സാധിക്കുക. താരത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. തെന്നിന്ത്യൻ സിനിമകൾക്ക് മുന്നിൽ ബോളിവുഡ് സിനിമകൾ മുട്ടുകുത്തി നിൽക്കുന്ന അവസരത്തിലാണ് കങ്കണ ധാക്കഡുമായി എത്തുന്നത്. മെയ് 20-നാണ് സിനിമ തിയേറ്ററുകളിൽ റിലീസിന് ഒരുങ്ങുന്നത്. അർജുൻ രാംപാലാണ് സിനിമയിൽ കങ്കണയുടെ പ്രതിനായകനായി അഭിനയിക്കുന്നത്.