‘സിനിമയിൽ വന്നിട്ട് അഞ്ച് വർഷം!! സ്പെഷ്യൽ ഷൂട്ടുമായി നടി കല്യാണി പ്രിയദർശൻ..’ – ഫോട്ടോസ് വൈറൽ

ഹാലോ എന്ന തെലുങ്ക് ചിത്രത്തിലൂടെ നായികയായി അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി കല്യാണി പ്രിയദർശൻ. 2017-ലാണ് ആ സിനിമ ഇറങ്ങിയത്. അതിന് ശേഷം തമിഴ്, മലയാളം ഭാഷകളിലും അരങ്ങേറിയ കല്യാണി തെന്നിന്ത്യയിൽ ഒരുപാട് ആരാധകരുള്ള ഒരു നടിയാണ്. ദുൽഖറിന്റെ നായികയായി അഭിനയിച്ച വരനെ ആവശ്യമുണ്ടാണ് മലയാളത്തിലെ കല്യാണിയുടെ ആദ്യ സിനിമ.

ഇപ്പോഴിതാ സിനിമയിൽ വന്നിട്ട് അഞ്ച് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ് കല്യാണി. പ്രിയദർശന്റെ മകളുകൂടിയാണ് കല്യാണിക്ക് സിനിമയിൽ അഭിനയിക്കുക എന്നത് അത്ര പ്രയാസമായ ഒരു കാര്യമായിരുന്നില്ല. എന്നാൽ ഒരു താരപുത്രി എന്ന നിലയിൽ സ്ഥാനം നേടിയെടുക്കുക എന്ന് പറയുന്നത് എളുപ്പമായിരുന്നില്ല. പക്ഷേ തന്റെ അഭിനയ പ്രകടനങ്ങളിലൂടെ കല്യാണി അത് തെളിയിച്ചു.

അഞ്ച് വർഷങ്ങൾ പിന്നിട്ടതിന്റെ സന്തോഷം കല്യാണി തന്റെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. “ഈ ഒരു നിമിഷം നിങ്ങൾക്ക് ഒപ്പമുള്ള ഈ വ്യവസായത്തിൽ ഞാൻ അഞ്ച് വർഷം തികച്ചെന്ന സന്തോഷം പോസ്റ്റ് ചെയ്യുന്നു. എനിക്ക് ഉണ്ടായിട്ടുള്ള ഓരോ വളർച്ചയ്ക്കും ഞാൻ വളരെ നന്ദിയുള്ളവളാണ്(വിജയങ്ങളിലും എന്റെ കരകൗശലത്തിലും). ഓരോ പുതിയ ആരാധകർക്കും, എന്റെ വഴി വരുന്ന ഓരോ പുതിയ സ്നേഹത്തിനും ഞാൻ നന്ദിയുള്ളവളാണ്.

കൂടാതെ, ആദ്യ ദിനം മുതൽ, കഴിഞ്ഞ 5 വർഷമായി, എല്ലാ ഭാഷകളിലും ഉടനീളം എന്നോടൊപ്പം ഈ യാത്രയിൽ തുടരുന്ന ആരാധകരോട് ഞാൻ കൂടുതൽ നന്ദിയുള്ളവളായിരിക്കും. നിങ്ങൾ ആരാണെന്ന് നിങ്ങൾക്കറിയാം.. എനിക്കും.. വരും വർഷങ്ങളിൽ ഞാൻ കൂടുതൽ വളരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, നിങ്ങളും എന്നോടൊപ്പമുണ്ടാവണം..”, കല്യാണി മനോഹരമായ ഒരു ഫോട്ടോഷൂട്ട് ചെയ്തുകൊണ്ട് കുറിച്ചു.


Posted

in

by