‘ക്യൂട്ട് ലുക്കിൽ ഉപ്പും മുളകും താരം ജൂഹി റുസ്തഗി, ക്യാമറയിൽ പകർത്തി കാമുകൻ..’ – ഫോട്ടോസ് വൈറൽ

മലയാള ടെലിവിഷൻ പരമ്പരകളിൽ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നാണ് ഉപ്പും മുളകും. ഒരു കോമഡി കുടുംബ പരമ്പരയായ ഉപ്പും മുളകും രണ്ട് സീസണുകളിൽ നിന്നായി 1300-ൽ അധികം എപ്പിസോഡുകൾ പിന്നിട്ടിട്ടുള്ള ഒന്നാണ്. ബാലു, ഭാര്യ നീലിമ എന്നിവരുടെ കുടുംബത്തിൽ നടക്കുന്ന സംഭവങ്ങളാണ് സീരിയലിൽ കാണിക്കുന്നത്. ഇവരും അഞ്ച് മക്കളും ഒപ്പം രണ്ടുപേരുടെയും കുടുംബങ്ങളിലെ ബന്ധുക്കളുമായി ഏറെ രസകരമായ മുഹൂർത്തങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്.

രണ്ടാമത്തെ സീസൺ ഈ വർഷം ജൂണിലാണ് ആരംഭിച്ചത്. ആ സീസൺ തുടങ്ങിയപ്പോൾ പഴയ താരങ്ങളെ എല്ലാം വീണ്ടും ഒന്നിച്ചുകൊണ്ടുവരാൻ അണിയറ പ്രവർത്തകർക്ക് സാധിച്ചിരുന്നു. പ്രേക്ഷകർ ഏറെ ഉറ്റുനോക്കിയത് ലച്ചു എന്ന കഥാപാത്രത്തിന്റെ തിരിച്ചുവരവാണ്. ബാലു, നീലു ദമ്പതികളുടെ മക്കളിൽ രണ്ടാമത്തെയാളാണ് ലച്ചു. ലച്ചുവായി പ്രേക്ഷകർക്ക് മുന്നിൽ തകർത്ത് അഭിനയിച്ചത് ജൂഹി റുസ്തഗിയാണ്.

ജൂഹിയെ പ്രേക്ഷകർക്ക് സുപരിചിതയാക്കിയത് ഉപ്പും മുളകുമാണ്. മികച്ച പ്രകടനം കാഴ്ചവച്ച ജൂഹിക്ക് ആദ്യ സീസണിൽ തന്നെ ആരാധകർ ഏറെയായിരുന്നു. ജൂഹി ഇടയ്ക്ക് പരമ്പരയിൽ നിന്ന് പിന്മാറിയപ്പോൾ റേറ്റിംഗിനെ വരെ അത് ബാധിച്ചിരുന്നു. പുതിയ സീസണിൽ ജൂഹി തിരിച്ചുവന്നത് പ്രേക്ഷകർക്ക് സന്തോഷമായി. കഴിഞ്ഞ വർഷം ജൂഹിയുടെ അമ്മ വാഹനാപകടത്തിൽ മരിച്ചിരുന്നു.

ജൂഹിയുടെ വിവാഹവും വൈകാതെ ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്. ജൂഹിയുടെ കാമുകനായ ഡോക്ടർ റോവിൻ ജോർജ് എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. സ്കർട്ടും ടോപ്പും ധരിച്ച് പൊളി ലുക്കിൽ നിൽക്കുന്ന ജൂഹിയുടെ ചിത്രങ്ങൾ റോവിൻ അതിമനോഹരമായി തന്നെ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. ക്യൂട്ടി എന്നാണ് കമന്റുകൾ വന്നിരിക്കുന്നത്.


Posted

in

by