‘ബോളിവുഡിലെ ഗ്ലാമറസ് രാജകുമാരി!! വീണ്ടും ഹോട്ട് ലുക്കിൽ നടി ജാൻവി കപൂർ..’ – ഫോട്ടോസ് വൈറൽ

ബോളിവുഡ് സിനിമയിൽ താരങ്ങളുടെ മക്കൾ അഭിനയത്തിലേക്ക് തന്നെ എത്തുന്നത് പതിവ് കാഴ്ചയാണ്. അതിന്റെ പേരിൽ വലിയ രീതിയിലുള്ള വിമർശനങ്ങളും ഇന്നും ബോളിവുഡ് സിനിമ ലോകം കേൾക്കുന്നുണ്ട്. കഴിവുള്ള യുവപ്രതിഭകൾക്ക് പകരം താരങ്ങളുടെ മക്കൾക്ക് അവസരം കൊടുക്കാറുണ്ട് എന്നതാണ് പലരും ഉന്നയിക്കുന്ന ആക്ഷേപം. ചില താരങ്ങളുടെ മക്കൾ കഴിവ് കൊണ്ട് തന്നെ സിനിമയിൽ ഇടംപിടിക്കാറുണ്ട്.

ബോളിവുഡിലെ താരസുന്ദരിയായിരുന്ന അന്തരിച്ച നടി ശ്രീദേവിയുടെ മകൾ ജാൻവി കപൂറും സിനിമയിലേക്ക് തന്നെ എത്തിയിരുന്നു. അമ്മയുടെ മരണം സംഭവിച്ച അതെ വർഷം തന്നെയായിരുന്നു ജാൻവിയുടെ സിനിമയിലേക്കുള്ള പ്രവേശനം. 2018-ൽ ഇറങ്ങിയ ദഡാക് എന്ന ഹിന്ദി ചിത്രത്തിലാണ് ജാൻവി ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് 2020-ലാണ് ജാൻവിയുടെ സിനിമ റിലീസ് ചെയ്തത്.

ഗോസ്റ്റ് സ്റ്റോറീസ്, ഗുഞ്ചൻ സകസേന ദി കാർഗിൽ ഗേൾ, റൂഹി എന്നീ സിനിമകളിലൂടെ ബോളിവുഡിൽ സ്ഥാനം ഉറപ്പിച്ച ജാൻവി, തന്റെ കഴിവ് തെളിയിക്കുകയും ചെയ്തു. ഗുഡ് ലക്ക് ജെറി, മിലി എന്നീ സിനിമകളാണ് കഴിഞ്ഞ വർഷമിറങ്ങിയത്. ബാവാലാണ് ഇനി ഇറങ്ങാനുള്ള സിനിമ. നിരവധി അവാർഡുകളും നേടിയിട്ടുണ്ട് ജാൻവി. നിർമ്മാതാവ് ബോണി കപൂറാണ് താരത്തിന്റെ അച്ഛൻ.

ഗ്ലാമറസ് വേഷങ്ങളിൽ മിക്കപ്പോഴും ജാൻവി തിളങ്ങാറുണ്ട്. പലപ്പോഴും ജാൻവിയുടെ ഹോട്ട് ലുക്ക് ഫോട്ടോസ് തരംഗമായി മാറാറുമുണ്ട്. ഇപ്പോഴിതാ കറുപ്പ് ഔട്ട് ഫിറ്റിൽ ആരാധകരുടെ മനസ്സ് കീഴടക്കി ഒരിക്കൽ കൂടി ഹോട്ട് ലുക്കിൽ വന്നിരിക്കുകയാണ് ജാൻവി. ഗ്ലാമർസിന്റെ രാജകുമാരി എന്നാണ് ആരാധകർ ചിത്രങ്ങൾ കണ്ടിട്ട് വിശേഷിപ്പിച്ചിരിക്കുന്നത്. പ്രിയങ്ക കപാഡിയ ബഥനിയാണ് സ്റ്റൈലിംഗ്.


Posted

in

by