മലയാള സിനിമ ലോകത്ത് ഏറ്റവും ആരാധകരുള്ള ഒരു താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. അച്ഛന്റെ പാത പിന്തുടർന്ന് കൃഷ്ണകുമാറിന്റെ മകൾ അഹാനയും സിനിമ ലോകത്തേക്ക് എത്തിയപ്പോൾ മലയാളികൾ കരുതിയിരുന്നത് മറ്റു ചില താരപുത്രിമാരെ പോലെ തന്നെ കുറച്ച് സിനിമകളിൽ അഭിനയിച്ച ശേഷം മങ്ങിപോകുമെന്നായിരുന്നു. പക്ഷേ അഹാനയുടെ കാര്യത്തിൽ അങ്ങനെ സംഭവിച്ചില്ല.
മലയാളത്തിൽ ഇപ്പോൾ ഏറെ തിരക്കുള്ള യുവനായിക നടിയാണ് അഹാന. അഹാന മാത്രമല്ല കൃഷ്ണകുമാറിന് മകളായിയുള്ളത്. നാല് പെണ്മക്കളാണ് കൃഷ്ണകുമാറിനുള്ളത്. മൂത്തമകൾ അഹാനയെ കൂടാതെ മൂന്നാമത്തെ മകളായ ഇഷാനിയും അഭിനയ ലോകത്ത് ചുവടുവച്ചിട്ടുണ്ട്. ഇവരെ കൂടാതെ ദിയ കൃഷ്ണ, ഹൻസിക എന്ന രണ്ട് മക്കൾ കൂടി കൃഷ്ണകുമാറിനുണ്ട്. നാല് പേരും സോഷ്യൽ മീഡിയയിൽ താരങ്ങൾ തന്നെയാണ്.
അനിയത്തിമാരെ മലയാളികൾക്ക് സുപരിചിതരാക്കാൻ അഹാന വലിയ പങ്കുവഹിച്ചിട്ടുണ്ട്. തന്റെ അക്കൗണ്ടിലൂടെ അഹാന അവർക്ക് ഒപ്പം ഡാൻസും മറ്റു വീഡിയോസും ആദ്യം പങ്കുവച്ചിരുന്നു. പിന്നീട് എല്ലാവരും സ്വന്തമായി യൂട്യൂബ് ചാനലിലും ഇൻസ്റ്റാഗ്രാമിലെല്ലാം വീഡിയോസ് ഇടാൻ തുടങ്ങിയിരുന്നു. മമ്മൂട്ടിയുടെ വൺ എന്ന സിനിമയിലാണ് ഇഷാനി കൃഷ്ണ അഭിനയിച്ചിട്ടുള്ളത്.
ഈ കഴിഞ്ഞ ആഴ്ച ഇഷാനിയും അഹാനയും അമ്മയ്ക്കും രണ്ട് സഹോദരിമാർക്കും ഒപ്പം സിംഗപ്പൂരിൽ ട്രിപ്പ് പോയിരുന്നു. അതിന്റെ ചിത്രങ്ങളും വീഡിയോസും സമൂഹ മാധ്യമങ്ങളിൽ ഒരുപാട് വൈറലായിരുന്നു. ഇപ്പോഴിതാ ഇഷാനി അവിടെ നിന്നുള്ള ചിത്രങ്ങളിൽ ഷോർട്സിൽ തിളങ്ങിയവ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പൊളി ഫ്രീക്ക് ലുക്ക് ആണല്ലോ എന്നാണ് ആരാധകർ ചിത്രങ്ങൾക്ക് താഴെ കമന്റ് ചെയ്യുന്നത്.