മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടനും രാഷ്ട്രീയ നേതാവുമായ കൃഷ്ണ കുമാറിന്റേത്. മുപ്പത് വർഷത്തിന് അടുത്ത് സിനിമയിൽ സജീവമായി നിൽക്കുന്ന കൃഷ്ണകുമാറിന്റെ മൂത്തമകളായ അഹാന സിനിമയിൽ സജീവമായി അഭിനയിക്കുന്ന യുവനായിക നടിയാണ്. അഹാനയെ കൂടാതെ കൃഷ്ണകുമാറിന് വേറെയും മൂന്ന് പെണ്മക്കളുണ്ട്. മൂന്ന് പേരും മലയാളികൾക്ക് പ്രിയങ്കരരുമാണ്.
അഹാന പോലെ തന്നെ അഭിനയത്തിലേക്ക് തന്നെ എത്തിപ്പെടാൻ ആണ് മൂവരും ആഗ്രഹിക്കുന്നത്. മൂന്നാമത്തെ മകളായ ഇഷാനി കൃഷ്ണ മമ്മൂട്ടി ചിത്രമായ വണിൽ അഭിനയിച്ചിരുന്നു. അതിന് മുമ്പ് തന്നെ അഹാനയ്ക്ക് ഒപ്പം ടിക് ടോക് ചെയ്ത ഇഷാനി സുപരിചിതയാണ്. ഇപ്പോൾ ചേച്ചിയെ പോലെ തന്നെ ഒരുപാട് ആരാധകരുള്ള ഒരാളാണ് ഇഷാനിയും. സൗന്ദര്യത്തിലും ഇഷാനി ഒട്ടും പിന്നിൽ അല്ല എന്നതാണ് സത്യം.
ജിമ്മിൽ പോയി കൃത്യമായ ഡയറ്റ് സ്വീകരിച്ച് ശരീരഭാരം കൂട്ടിയ ഒരാളാണ് ഇഷാനി. അതിന്റെ വീഡിയോ ഒക്കെ സമൂഹ മാധ്യമങ്ങളിൽ വൈറലും ആയിരുന്നു. ഇപ്പോൾ ചേച്ചിക്കും അനിയത്തി ഹൻസികയ്ക്കും അമ്മ സിന്ധുവിനും ഒപ്പം ബാങ്കോക്കിൽ പോയിരിക്കുകയാണ് ഇഷാനി. അവിടെ നിന്നുള്ള ചിത്രങ്ങൾ മൂവരും പങ്കുവെക്കുന്നുണ്ടെങ്കിലും ഏറ്റവും വൈറലായി മാറുന്നത് ഇപ്പോൾ ഇഷാനിയുടേതാണ്.
കടലിൽ ഒരു ബോട്ടിൽ ഹോട്ട് ലുക്കിൽ ഇരിക്കുന്ന ചിത്രങ്ങൾ ഇഷാനി ആരാധകരുമായി പങ്കുവച്ചിട്ടുമുണ്ട്. ഫിഫി ദ്വീപിൽ നിന്ന് എടുത്ത ചിത്രങ്ങളാണ് ഇവ. പഴയ ലുക്കിൽ നിന്ന് ഇത്രയും ഹോട്ട് ലുക്കിലേക്ക് ഇഷാനി എത്തുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. കഴിഞ്ഞ ഒരാഴ്ചയായി താരകുടുംബം ബാങ്കോക്കിലാണ്. ഇടയ്ക്കിടെ ഇതുപോലെ അഹാനയും കുടുംബവും ഒരുമിച്ച് യാത്ര പോകാറുണ്ട്. ഈ തവണ അച്ഛനും ദിയയും ഉണ്ടായിരുന്നില്ല.