അമ്പിളി അമ്മാവൻ എന്ന സിനിമയിലൂടെ ബാലതാരമായി അഭിനയിച്ച് സിനിമയിലേക്ക് എത്തിയ താരമാണ് നടൻ ഗിന്നസ് പക്രു. അതിന് ശേഷം മലയാള സിനിമയിലെ കുഞ്ഞൻ മനുഷ്യൻ ഒരുപാട് മനസ്സുകളിൽ പ്രിയങ്കരനായി മാറിയ സിനിമ നടനായി മാറി. കോമഡി വേഷങ്ങൾക്ക് പുറമേ നായകനായും അഭിനയിച്ച പക്രു, സംവിധായകനായും സിനിമയിൽ പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് ഗിന്നസ് റെക്കോർഡുകളുമുണ്ട്.
സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഏറ്റവും പൊക്കം കുറഞ്ഞ നടൻ, അതുപോലെ ഒരു മുഴുനീള സിനിമ സംവിധാനം ചെയ്ത ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകൻ എന്നീ ഗിന്നസ് റെക്കോർഡുകളാണ് പക്രു സ്വന്തമാക്കിയിട്ടുള്ളത്. ഒരു തവണ കേരള സംസ്ഥാന അവാർഡും, ഒരു തവണ തമിഴ് നാട് സംസ്ഥാന അവാർഡും പക്രു നേടിയിട്ടുണ്ട്. 2006-ലായിരുന്നു പക്രുവിന്റെ വിവാഹം.
ഗായത്രി മോഹൻ എന്നാണ് പക്രുവിന്റെ ഭാര്യയുടെ പേര്. ഈ അടുത്തിടെയാണ് തനിക്ക് രണ്ടാമത്തെ ഒരു മകൾ കൂടി ജനിച്ച സന്തോഷം പക്രു ആരാധകരുമായി പങ്കുവച്ചത്. കുഞ്ഞിന്റെ നൂല് കെട്ട് ചടങ്ങ് കഴിഞ്ഞുവെന്ന് സൂചിപ്പിച്ചുകൊണ്ട് പക്രു പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ദ്വിജ കീർത്തി എന്നാണ് മകൾക്ക് നൽകിയിരിക്കുന്ന പേര്. ദീപ്ത കീർത്തി എന്നായിരുന്നു മൂത്തമകൾക്ക് ഇരുവരും നൽകിയ പേര്.
ഇപ്പോഴിതാ ഈ വിശേഷ വാർത്ത കൂടാതെ മറ്റൊരു സന്തോഷം കൂടി ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. തങ്ങളുടെ പുതിയ വീട്ടിലെ ആദ്യത്തെ വിഷു എന്ന സൂചിപ്പിച്ചുകൊണ്ട് പക്രു തന്നെ മറ്റൊരു പോസ്റ്റും കൂടി പങ്കുവച്ചിട്ടുണ്ട്. മകൾക്ക് ഒപ്പം പുതിയ വീട്ടിൽ വിഷുക്കണി ഒരുക്കുകയും തന്റെ പ്രിയപ്പെട്ട എല്ലാ മലയാളികൾക്കും നല്ലയൊരു വിഷു ആശംസിക്കുകയും ചെയ്തിട്ടുണ്ട് പക്രു.
View this post on Instagram