‘അമ്പോ!! സ്റ്റൈലിഷ് മേക്കോവറിൽ ഞെട്ടിച്ച് മിന്നൽ മുരളിയിലെ ബ്രൂസ്‍ലി ബിജി..’ – ഫോട്ടോസ് വൈറൽ

ഒറ്റ ചിത്രത്തിലെ പ്രകടനം കൊണ്ട് തന്നെ പ്രേക്ഷകരുടെ ശ്രദ്ധനേടുന്ന ഒരുപാട് താരങ്ങളെ കുറിച്ച് നമ്മുക്ക് അറിയാവുന്ന കാര്യമാണ്. മലയാള സിനിമയിൽ തന്നെ അത്തരത്തിൽ ഒരുപാട് പേരുണ്ട്. ഈ അടുത്ത് തന്നെ മിന്നൽ മുരളിയിലെ പ്രകടനം കൊണ്ട് ജനശ്രദ്ധ നേടിയ ഒരു താരമാണ് നടി ഫെമിന ജോർജ്. അങ്ങനെ പറഞ്ഞാൽ ആളുകൾക്ക് മനസ്സിലാവില്ല, മിന്നൽ മുരളിയിലെ ‘ബ്രൂസ്‍ലി ബിജി’ എന്ന് വേണം പറയാൻ.

സിനിമയിലെ വളരെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ഫെമിന അവതരിപ്പിച്ച ബ്രൂസ്‍ലി ബിജി. ക്ലൈമാക്സിൽ ഫെമിനയുടെ കഥാപാത്രമാണ് ഏറെ നിർണായകമായ നിമിഷങ്ങളിലൂടെ കടന്നു പോകുന്നത്. മിന്നൽ മുരളിയ്ക്ക് ഒരു സെക്കന്റ് പാർട്ട് ഉണ്ടായാൽ ഏറ്റവും കൂടുതൽ പ്രാധാന്യമുളള റോളിൽ തന്നെ ബ്രൂസ്‍ലി ബിജിയും ഉണ്ടാവുമെന്നാണ് ആ ക്ലൈമാക്സ് തന്നെ സൂചിപ്പിക്കുന്നത്.

ഫെമിനയുടെ ആദ്യ സിനിമ ആണെന്ന് ഒരിക്കലും തോന്നാത്ത രീതിയിലുള്ള അഭിനയമായിരുന്നു കാഴ്ചവച്ചിരുന്നത്. നായകനും വില്ലനും കഴിഞ്ഞാൽ ഏറ്റവും ശക്തമായ കഥാപാത്രം ലഭിച്ചതും ഫെമിനയ്ക്ക് തന്നെയായിരുന്നു. ഈ കഥാപാത്രമായി മാറാൻ ഫെമിന ഏഴ് കിലോ ശരീരഭാരം കുറച്ചെന്നും അതുപോലെ കിക്ക്‌ ബോക്സിങ് പഠിച്ചെന്നും ചില അഭിമുഖങ്ങളിൽ താരം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

ഓഡിഷനിൽ പങ്കെടുത്താണ് ഫെമിന ഈ സിനിമയിലേക്ക് എത്തിയത്. സിനിമ ഇറങ്ങിയ ശേഷം ഫെമിനയ്ക്ക് ഒരുപാട് ആരാധകരെ ലഭിച്ചു. ഇപ്പോൾ അവരെ ഞെട്ടിച്ചുകൊണ്ട് ഒരു കിടിലം സ്റ്റൈലിഷ് മേക്കോവർ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് ഫെമിന. ഗൃഹാലക്ഷ്മിയ്ക്ക് വേണ്ടി അസാനിയ നസ്രിന്റെ സ്റ്റൈലിങ്ങിൽ സരിൻ രാംദാസാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഉണ്ണി പി.എസാണ് ഫെമിനയുടെ ഈ മേക്കോവർ ഷൂട്ടിൽ മേക്കപ്പ് ചെയ്തിരിക്കുന്നത്.

View this post on Instagram

A post shared by Femina⚡️George (@feminageorge_)


Posted

in

by