നിരവധി മലയാള സിനിമകളിൽ ബാലതാരമായി അഭിനയിച്ച് പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഇടം നേടിയ താരമാണ് നടി എസ്തർ അനിൽ. മോഹൻലാലിൻറെ മകളായി ദൃശ്യം എന്ന ചിത്രത്തിൽ അഭിനയിച്ച ശേഷമാണ് എസ്തർ ജനങ്ങളുടെ പ്രിയങ്കരിയായി മാറിയത്. അതിന് മുമ്പും ഒരുപാട് സിനിമകളിൽ എസ്തർ കുട്ടി താരമായി അഭിനയിച്ചിട്ടുണ്ട്. ജയസൂര്യയുടെ നല്ലവനാണ് എസ്തറിന്റെ ആദ്യ സിനിമ.
ഒരു നാൾ വരും, കോക്ക് ടൈൽ, ഡോക്ടർ ലവ്, വയലിൻ, മല്ലു സിംഗ്, കുഞ്ഞനന്തന്റെ കട തുടങ്ങിയ സിനിമകളിലാണ് ദൃശ്യത്തിന് മുമ്പ് എസ്തർ അഭിനയിച്ചത്. ദൃശ്യം കഴിഞ്ഞാണ് എസ്തറിന് കൂടുതൽ നല്ല കഥാപാത്രങ്ങൾ ലഭിച്ചത്. ദൃശ്യത്തിന്റെ തന്നെ ചില ഭാഷകളിലെ റീമേക്കുകളിലും എസ്തർ തന്നെയായിരുന്നു ആ കഥാപാത്രമായി അഭിനയിച്ചത്. അതുകൊണ്ട് തന്നെ തെന്നിന്ത്യയിൽ ഒരുപാട് ആരാധകരും എസ്തറിനുണ്ട്.
ദൃശ്യം 2 ഇറങ്ങിയ ശേഷം എസ്തർ ആളാകെ മാറി പോയെന്നും കുറച്ചൂടെ മോഡേൺ-ഗ്ലാമറസ് ഡ്രെസ്സുകളിൽ താരത്തെ കാണുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പൂക്കൾ ഡിസൈനുകളിൽ ഷോർട്ട് ഡ്രെസ്സിലുള്ള സ്ത്രൈന്റെ പുതിയ ഫോട്ടോസാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഫോൺ ഗാലറിയിൽ കണ്ട പഴയ ഫോട്ടോസാണെന്ന് ഹാഷ് ടാഗിൽ എസ്തർ എഴുതിയിട്ടുമുണ്ട്.
“ഫ്ലോറൽ മൂഡ്” എന്നാണ് എസ്തർ ഫോട്ടോസിന് നൽകിയ ക്യാപ്ഷൻ. ലൊക്കേഷൻ അടിപൊളിയായിട്ടുണ്ടെന്നും എസ്തറിനെ കാണാൻ ഭംഗിയായിട്ടുണ്ടെന്നും പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ അടുത്തിടെ ഡിഗ്രി പഠനം പൂർത്തിയാക്കിയ എസ്തർ സിനിമയിൽ തുടരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ജാക്ക് ആൻഡ് ജില്ലാണ് അവസാന ചിത്രം.