അളള് രാമേന്ദ്രൻ എന്ന സിനിമയ്ക്ക് ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കുടുക്ക് 2025. ബിലഹരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമ നിർമ്മിക്കുന്നത് പ്രധാന വേഷത്തിൽ അഭിനയിക്കുന്ന നടൻ കൃഷ്ണശങ്കറും ബിലഹരിയും ദീപ്തി റാമും ചേർന്നാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ പാട്ടുകൾ എല്ലാം തന്നെ യൂട്യൂബിൽ വലിയ ഹിറ്റായിരുന്നു.
ഇപ്പോഴിതാ പാട്ടുകൾ ഇറങ്ങി മാസങ്ങൾക്ക് ശേഷം പുതിയായൊരു അപ്ഡേറ്റുമായി അണിയറ പ്രവർത്തകർ വന്നിരിക്കുകയാണ്. സിനിമയുടെ ആദ്യ ടീസർ പുറത്തുവിട്ടുകൊണ്ടാണ് അവർ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്. ഏറെ ഭീതിജനിപ്പിക്കുന്നതും ഇന്റിമേറ്റ് രംഗങ്ങൾ ഉൾക്കൊള്ളിച്ചുമുള്ള ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. ഇങ്ങനെയൊരു ഐറ്റം പ്രതീക്ഷിച്ചില്ലെന്ന് പ്രേക്ഷകരും പറയുന്നു.
സ്ലോ മൂഡിൽ പോയി പോയി ടീസർ മുന്നോട്ട് എത്തുമ്പോൾ പേടിപ്പിക്കുന്ന രംഗങ്ങളും പശ്ചാത്തല സംഗീതവുമാണ് കാണാനും കേൾക്കാനും പറ്റുന്നത്. കൃഷ്ണ ശങ്കറിനെ കൂടാതെ നടി ദുർഗ കൃഷ്ണയാണ് മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. ദുർഗ കൃഷ്ണയുടെ മറ്റൊരു ലിപ് ലോക്ക് സീനും കൂടി പ്രേക്ഷകർക്ക് കാണാൻ പറ്റും. അജു വർഗീസ്, ഷൈൻ ടോം ചാക്കോ, സ്വാസിക, റാംമോഹൻ രവീന്ദ്രൻ തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്.
അഭിമന്യു വിശ്വനാഥാണ് ക്യാമറ ചെയ്തിരിക്കുന്നത്. കിരൺ ദാസാണ് എഡിറ്റിംഗ്. ഇപ്പോഴിറങ്ങിയ ടീസറിന്റെ കട്ട് ചെയ്തിരിക്കുന്നത് രാജ് കുമാറാണ്. അതിന്റെ പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത് മുജീബ് മജീദാണ്. ഭൂമീ, മണികണ്ഠൻ അയ്യപ്പാ എന്നിവർ ചേർന്നാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. മികച്ചൊരു സിനിമ അനുഭവം തന്നെയിരിക്കുമെന്ന് ഇപ്പോഴിറങ്ങിയ ടീസറിൽ നിന്ന് ഏകദേശം വ്യക്തമാണ്.