‘മേക്കോവർ എന്ന് പറഞ്ഞാൽ ഇതാണ്!! സാരിയിൽ പൊളി ലുക്കിൽ നടി ദുർഗ കൃഷ്ണ..’ – വീഡിയോ വൈറൽ

സമൂഹ മാധ്യമങ്ങളിൽ ഈ അടുത്തിടെ ഏറെ വ്യക്തിഹ.ത്യ ചെയ്യപ്പെട്ടിട്ടുള്ള ഒരു നടിയാണ് ദുർഗ കൃഷ്ണ. സിനിമയിലെ ലിപ്.ലോക്ക് രംഗങ്ങളുടെ പേരിൽ ദുർഗയ്ക്കും കുടുംബത്തിനും എതിരെ സമൂഹ മാധ്യമങ്ങളിൽ മോശം കമന്റുകൾ വന്നിട്ടുണ്ടായിരുന്നു. അതിനെതിരെ താരവും ഭർത്താവും പരസ്യമായി തന്നെ രംഗത്ത് വരികയും ചെയ്തിരുന്നു. ഇത്തരം രംഗങ്ങളിൽ അഭിനയിക്കുമ്പോൾ നടിക്ക് എതിരെ മാത്രമാണ് പ്രതികരണങ്ങൾ വരുന്നതെന്നും ഒപ്പം അഭിനയിക്കുന്നയാൾക്ക് കുഴപ്പമില്ലെന്നും പ്രതികരിച്ചിരുന്നു താരം.

താരത്തിന് പിന്തുണ അറിയിച്ചാണ് ഭൂരിഭാഗം മലയാളികളും കമന്റുകൾ ഇട്ടത്. പൃഥ്വിരാജിന്റെ നായികയായി അഭിനയിച്ചുകൊണ്ടാണ് ദുർഗ മലയാള സിനിമയിൽ തുടക്കം കുറിച്ചത്. അത് കഴിഞ്ഞ് പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ, കോൺഫെഷൻ ഓഫ് കുക്കൂ, ഉടൽ തുടങ്ങിയ മലയാള സിനിമകളിൽ ദുർഗ നായികയായി അഭിനയിച്ചിട്ടുണ്ട്. 21 ഹാവേഴ്സ് എന്ന തെലുങ്ക് സിനിമയാണ് അവസാനമായി ഇറങ്ങിയത്.

കുടുക്ക് 2025, കിംഗ് ഫിഷ് എന്നിവയാണ് ദുർഗയുടെ അടുത്ത സിനിമകൾ. കുടുക്കിലെ പാട്ടുകളും ട്രെയിലറുകളും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. അതിലെ പാട്ടിലെ ലിപ്.ലോക്ക് രംഗം ഇറങ്ങിയപ്പോഴാണ് ദുർഗയ്ക്ക് എതിരെ മോശം കമന്റുകൾ വന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ ദുർഗയുടെ പുതിയ ഒരു മേക്കോവർ ഫോട്ടോഷൂട്ടിന്റെ ബി.ടി.എസ് വീഡിയോയാണ് വൈറലാവുന്നത്.

ഒരു പ്രമുഖ മാഗസിന് വേണ്ടി നടത്തിയ കവർ ഫോട്ടോഷൂട്ടിലാണ് ദുർഗ സാരിയിൽ കിടിലം ലുക്കിൽ ആരാധകരുടെ മനം കവർന്നിരിക്കുകയാണ്. മേക്കോവറിന്റെ ബി.ടി.എസ് വീഡിയോ പങ്കുവച്ചത് അതിന്റെ മേക്കപ്പ് ആർട്ടിസ്റ്റായ വികാസ് വി.കെ.എസാണ്. ശ്രീജിത്ത് ജീവന്റെ റൗക്കയാണ് കോസ്റ്റിയൂം ചെയ്തിരിക്കുന്നത്. ശ്രീകാന്ത് കളരിക്കലാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.

View this post on Instagram

A post shared by Vikas Vks (@vikas.vks.makeupartist)


Posted

in

by