അഭിനയിച്ച ആദ്യ സിനിമയിലൂടെ തന്നെ പേര് നേടുന്ന താരങ്ങൾ മലയാളത്തിലും മറ്റു ഭാഷകളിലും ഉണ്ടായിട്ടുണ്ട്. അതിപ്പോൾ നായകനായോ നായികയായോ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിൽ കൂടിയും അവരുടെ പ്രകടന മികവ് കൊണ്ട് ജനങ്ങളുടെ മനസ്സിൽ സ്ഥാനം നേടാൻ അവർക്ക് സാധിക്കാറുണ്ട്. മലയാളത്തിൽ അഭിനയിച്ചിട്ടില്ലെങ്കിൽ കൂടിയും മലയാളികൾക്ക് അത്തരത്തിൽ സുപരിചിതയായ ഒരാളാണ് നടി ദിവ്യഭാരതി.
ഒരു മലയാളം നടിയല്ലെങ്കിൽ കൂടിയും മലയാളികൾക്ക് സോഷ്യൽ മീഡിയയിലൂടെ പരിചിതമായ മുഖമാണ് ദിവ്യയുടേത്. തമിഴിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ബാച്ചിലർ എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് വന്ന താരമാണ് അവർ. അതും നായികയായി തന്നെയാണ് ദിവ്യഭാരതി അതിൽ അഭിനയിച്ചത്. മ്യൂസിക് ഡയറക്ടറും ഗായകനും നടനുമായ ജി.വി പ്രകാശ് നായകനായ സിനിമയായിരുന്നു അത്.
അതിൽ ജി.വി.പി അവതരിപ്പിച്ച ഡാർലിംഗ് എന്ന കഥാപാത്രത്തിന്റെ കാമുകിയുടെ റോളിലാണ് ദിവ്യഭാരതി അഭിനയിച്ചത്. സുബ്ബലക്ഷ്മി എന്ന കഥാപാത്രത്തെയാണ് ദിവ്യഭാരതി അവതരിപ്പിച്ചത്. സിനിമയിലെ മികച്ച പ്രകടനം കൊണ്ട് ദിവ്യ പ്രേക്ഷകരുടെ പ്രിയങ്കരിയായി. മോഡലിംഗ് മേഖലയിൽ നിന്ന് വളർന്ന് വന്നയൊരാളാണ് ദിവ്യഭാരതി. ഇൻസ്റ്റാഗ്രാമിൽ ലക്ഷകണക്കിന് ആരാധകരും ദിവ്യയ്ക്ക് ഉണ്ട്.
ഗ്ലാമറസ് വേഷങ്ങളിൽ മാത്രം സോഷ്യൽ മീഡിയയിൽ കണ്ടിട്ടുള്ള ദിവ്യയുടെ ഒരു തനിനാടൻ ഫോട്ടോഷൂട്ട് ഇപ്പോൾ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുകയാണ്. സാരിയിൽ ക്യൂട്ട് ലുക്കിലുള്ള ദിവ്യയുടെ ചിത്രങ്ങൾ കണ്ട് ഒരു ആരാധകൻ ‘നാച്ചുറൽ ബ്യൂട്ടി’ എന്നാണ് വിശേഷിപ്പിച്ചത്. ചിത്രങ്ങൾ കണ്ടാൽ ആർക്കായാലും അങ്ങനെ തോന്നി പോവുകയും ചെയ്യും. ചിത്രങ്ങളിൽ താരത്തിന്റെ നോട്ടമാണ് എടുത്തുപറയേണ്ടത്.