പത്ത് വർഷത്തിന് അടുത്ത് സിനിമയിൽ സജീവമായി നിൽക്കുന്ന ഒരു താരസുന്ദരിയാണ് നടി ദിവ്യപ്രഭ. ലോക്പാൽ എന്ന ചിത്രത്തിലൂടെയാണ് ദിവ്യപ്രഭ തന്റെ കരിയർ ആരംഭിച്ചതെങ്കിലും അനുശ്രീയും ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിൽ അഭിനയിച്ച ഇതിഹാസയിലൂടെയാണ് ദിവ്യപ്രഭ മലയാളികൾക്ക് സുപരിചിതയായി മാറുന്നത്. അതിൽ അനുശ്രീയുടെ കൂട്ടുകാരിയുടെ റോളിലാണ് ദിവ്യപ്രഭ അഭിനയിച്ചത്.
അനുശ്രീയ്ക്ക് ഒപ്പം ആദ്യാവസാനം വരെ ഉണ്ടായിരുന്നത് കൊണ്ട് തന്നെ പ്രേക്ഷകർ ഏറെ ശ്രദ്ധിച്ചിരുന്നു. ഇതിഹാസയ്ക്ക് ശേഷം കുറച്ച് സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ച ദിവ്യയെ പിന്നീട് പ്രേക്ഷകർ തിരിച്ചറിയുന്നത് വേട്ടയിൽ അഭിനയിച്ച ശേഷമാണ്. ആ സിനിമ കരിയറിൽ വലിയ വഴിത്തിരിവായി മാറുകയും ചെയ്തു. പിന്നീട് ടേക്ക് ഓഫിൽ പാർവതിക്ക് ഒപ്പം വളരെ പ്രധാനപ്പെട്ട ഒരു റോളിൽ അഭിനയിച്ചു.
കമ്മാരസംഭവം എന്ന ചിത്രത്തിൽ ദിലീപിന്റെ അനിയത്തിയുടെ റോളിലാണ് പിന്നീട് അഭിനയിച്ചത്. ദിവ്യയ്ക്ക് ഒരുപാട് ആരാധകരെ നേടിക്കൊടുത്ത ചിത്രം, വിനയ് ഫോർട്ടിന് ഒപ്പമുള്ള തമാശയാണ്. തമാശയിലെ ബബിത ടീച്ചർ അനശ്വരമാക്കിയ ദിവ്യയെ കൂടുതൽ നല്ല വേഷങ്ങൾ തേടിയെത്തി. നിഴൽ, മാലിക് തുടങ്ങിയ സിനിമകളിലും അതിന് ശേഷം ക്യാരക്ടർ റോളുകളിൽ ദിവ്യ അഭിനയിച്ചു.
ഇപ്പോഴിതാ ചാക്കോച്ചന്റെ നായികയായി അറിയിപ്പിൽ അഭിനയിച്ച് ആ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ദിവ്യപ്രഭ. അതെ സമയം ദിവ്യയുടെ പുതിയ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. മുടി വെട്ടി ടോം ബോയ് ലുക്കിലുള്ള ഫോട്ടോ കണ്ടിട്ട് ആരാധകർ ഞെട്ടി പോയി. ഒരു മിറർ സെൽഫി ഫോട്ടോയാണ് താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.