‘ബിഗ് ബോസ് താരം ദിൽഷ പ്രസന്നൻ നായികയാകുന്നു, അനൂപ് മേനോന്റെ ഓ സിൻഡ്രെല്ല..’ – ഏറ്റെടുത്ത് ആരാധകർ

മലയാള ടെലിവിഷൻ ഷോകളിൽ റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരു ഷോയാണ് ബിഗ് ബോസ്. ബിഗ് ബോസിന്റെ നാല് സീസണുകളാണ് മലയാളത്തിൽ ഇതുവരെ കഴിഞ്ഞിട്ടുളളത്. അഞ്ചാമത്തെ സീസൺ അടുത്ത് തന്നെ ആരംഭിക്കുകയും ചെയ്യും. ബിഗ് ബോസിൽ പങ്കെടുക്കുന്നവർക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കാറുണ്ട്. ആദ്യ സീസണിലെ വിജയിയായ സാബുമോന് ഏറെ നാളുകൾക്ക് ശേഷം സിനിമയിൽ അവസരം ലഭിച്ചിരുന്നു.

കഴിഞ്ഞ സീസണിൽ ഓളമുണ്ടാക്കിയ റോബിൻ രാധാകൃഷ്ണനെ നായകനാക്കി സിനിമ വരുന്നുവെന്നും വാർത്തകൾ വന്നിരുന്നു. ബിഗ് ബോസിൽ വരുന്നതിന് മുമ്പ് തന്നെ മലയാളികൾക്ക് സുപരിചിതയായിരുന്നു കഴിഞ്ഞ സീസണിലെ മത്സരാർത്ഥിയായ ദിൽഷ പ്രസന്നനും സിനിമയിലേക്ക് അഭിനയിക്കാൻ അവസരം ലഭിച്ചിരിക്കുകയാണ്. ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി ടെലിവിഷൻ രംഗത്തേക്ക് വന്ന താരമാണ് ദിൽഷ.

അപ്പോൾ പോലും ലഭിക്കാതിരുന്ന ഭാഗ്യമാണ് ദിൽഷയ്ക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. അനൂപ് മേനോന്റെ നായികയായിട്ടാണ് ദിൽഷ അഭിനയിക്കാൻ പോകുന്നത്. ദിൽഷ ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന ‘ഓ സിൻഡ്രെല്ല’ എന്ന സിനിമ ഇപ്പോൾ അന്നൗൺസ് ചെയ്തിരിക്കുകയാണ്. അനൂപ് മേനോന്റെ തന്നെ തിരക്കഥയിൽ നവാഗതനായ റെനോൾസി റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.

അനൂപ് മേനോൻ, ദിൽഷ പ്രസന്നൻ, അജു വർഗീസ്, ദിനേശ് പ്രഭാകർ എന്നിവരാണ് പ്രധാന റോളുകളിൽ അഭിനയിക്കുന്നത്. പദ്മയ്ക്ക് ശേഷം മഹാദേവൻ തമ്പി ക്യാമറാമാനായി വർക്ക് ചെയ്യുന്ന ചിത്രം കൂടിയായിരിക്കും ഇത്. നിനോയ് വർഗീസാണ് സംഗീതം നിർവഹിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമായാ ബാദുഷ എൻ.എമ്മാണ് സിനിമ നിർമ്മിക്കുന്നത്. ദിൽഷയുടെ ആരാധകർ പോസ്റ്റർ ഏറ്റെടുത്തു കഴിഞ്ഞു.


Posted

in

by