ഏഷ്യാനെറ്റിലെ ബിഗ് ബോസ് എന്ന ബ്രഹ്മണ്ഡ റിയാലിറ്റി ഷോയുടെ പ്രേക്ഷകരായി ഉള്ളതാണ് ധാരാളം ആളുകളാണ്. റേറ്റിംഗിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു ഷോ കൂടിയാണ് ബിഗ് ബോസ്. നാല് സീസണുകൾ അവസാനിച്ചു നിൽക്കുമ്പോൾ, അടുത്ത സീസൺ തുടങ്ങുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. മലയാളത്തിൽ മഹാനടനായ മോഹൻലാലാണ് അവതാരകനായി എത്തുന്നത്. ഈ കഴിഞ്ഞ സീസണിൽ വിജയിയായി പ്രേക്ഷകർ തിരഞ്ഞെടുത്തത് നർത്തകിയായ ദിൽഷ പ്രസന്നനെയാണ്.
ദിൽഷ ഫൈനലിൽ എത്തിയത് തന്നെ ടിക്കറ്റ് ടു ഫിനാലെ ടാസ്ക് വിജയിച്ചുകൊണ്ടാണ്. അതുകൊണ്ട് തന്നെ ഫൈനലിൽ വിജയിയാകാനും അർഹയായിരുന്നു ദിൽഷ. എന്നാൽ ദിൽഷ റോബിൻ ആരാധകരുടെ വോട്ട് കൊണ്ടാണ് വിജയിച്ചതെന്ന് ആക്ഷേപം ഉയർന്നിരുന്നു. സോഷ്യൽ മീഡിയയിൽ താരത്തിനെ അഭിനന്ദിച്ച് വളരെ ചുരുക്കം ചില താരങ്ങൾ മാത്രമാണ് പോസ്റ്റുകൾ ഇട്ടത്. അത് കഴിഞ്ഞ് റോബിൻ ആരാധകർ താരത്തിന് എതിരെ തിരിയുന്ന കാഴ്ചയും മലയാളികൾ കണ്ടതാണ്.
റോബിനെ വേഗം വിവാഹം ചെയ്യണമായിരുന്നു അവരുടെ ആവശ്യം. ഉടൻ വിവാഹത്തിന് താല്പര്യമില്ലെന്ന് അഭിമുഖങ്ങളിൽ പറഞ്ഞ ദിൽഷയ്ക്ക് എതിരെ റോബിന്റെ ആരാധകർ മോശം കമന്റുകളും മെസ്സേജുകളും ഇട്ടിരുന്നു. ആ സംഭവങ്ങൾക്കും ഏകദേശം തിരശീല വീണിരിക്കുകയാണ്. ഇപ്പോഴിതാ ഒരു നവവധുവിനെ പോലെ അണിഞ്ഞ് ഒരുങ്ങി നിൽക്കുന്ന ദിൽഷയുടെ ഫോട്ടോസാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
ദിൽഷയുടെ വിവാഹം കഴിഞ്ഞോ എന്നാണ് പലരും ചോദിക്കുന്നത്. ഫോട്ടോസ് കണ്ടിട്ട് റോബിൻ ആരാധകർ ഞെട്ടിയിരിക്കുകയാണ്. എന്തായാലും സംഭവം ഒരു ബ്രൈഡൽ ഫോട്ടോഷൂട്ട് മാത്രമാണ്. ടൂൾ ബോക്സ് വെഡിങ് എന്ന കമ്പനി ചെയ്ത ഒരു ബ്രൈഡൽ ഫോട്ടോഷൂട്ടാണ് ഇത്. രാഗേഷ് രവി എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ദിൽഷയെ ഒരു കല്യാണപ്പെണ്ണായി കാണാൻ നല്ല ഭംഗിയുണ്ടെന്നാണ് ആരാധകർ ചിത്രങ്ങൾക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.