സിനിമ, സീരിയൽ രംഗത്ത് സജീവമായി നിൽക്കുന്ന ഒരു അഭിനയത്രിയാണ് നടി മഞ്ജു പിള്ള. ശബരിമലയിൽ തങ്ക സൂര്യോദയം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന മഞ്ജു, മഴയെത്തും മുമ്പേ എന്ന സിനിമയിലൂടെയാണ് ജനശ്രദ്ധ നേടുന്നത്. അതിന് ശേഷം നിരവധി സിനിമകളിൽ മഞ്ജു സഹനടിയായും ഹാസ്യ നടിയായുമൊക്കെ കഥാപാത്രങ്ങൾ അവതരിപ്പിച്ച് കൈയ്യടി നേടിയിട്ടുണ്ട്.
സിനിമയ്ക്ക് ഡിഡി മലയാളം ചാനലിൽ പരമ്പരകളിലും മഞ്ജു ആ സമയം മുതൽ തന്നെ ചെയ്യുന്നുണ്ടായിരുന്നു. 2021-ൽ ഇറങ്ങിയിട്ടും ഹോം എന്ന സിനിമയിലെ മഞ്ജുവിന്റെ പ്രകടനം പ്രേക്ഷകരെ ഏറെ തൃപ്തിപ്പെടുത്തിയിരുന്നു. അതിന് ശേഷം മഞ്ജുവിന് സിനിമയിലും നല്ല കഥാപാത്രങ്ങൾ ലഭിക്കാൻ തുടങ്ങി. ക്യാമറാമാനായ സുജിത് വാസുദേവിനെയാണ് മഞ്ജു വിവാഹം ചെയ്തിരിക്കുന്നത്.
ദയ എന്ന പേരിൽ ഒരു മകളും മഞ്ജുവിനുണ്ട്. മകൾക്ക് ഒപ്പമുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിട്ടുണ്ട്. മഞ്ജുവിനെ പോലെ തന്നെ മകളും സിനിമയിലേക്ക് എത്തുമെന്ന് പ്രേക്ഷകർ വിചാരിക്കുന്നുണ്ട്. ഫാഷൻ സ്റ്റൈലിസ്റ്റ് കൂടിയാണ് മഞ്ജുവിന്റെ മകൾ ദയ. ഇത് കൂടാതെ മോഡലിംഗ് രംഗത്തും ദയ സജീവമായി നിൽക്കുന്നുണ്ട്. ദയയും സോഷ്യൽ മീഡിയയിൽ സജീവമാണ്.
ഇപ്പോഴിതാ ദയയുടെ ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. കറുപ്പ് നിറത്തിലെ കോട്ടും പാന്റുമാണ് ദയ ധരിച്ചിരിക്കുന്നത്. കറുപ്പ് ഷെഡ് മേക്കപ്പുമാണ് ഫോട്ടോഷൂട്ടിന് വേണ്ടി ദയ ഉപയോഗിച്ചിരിക്കുന്നത്. ഇറ്റലിയിലെ പോളിമോഡാ ഫാഷൻ സ്കൂളിലെ വിദ്യാർത്ഥിയാണ് ദയ. അവിടെയുള്ള മറ്റ് വിദ്യാർത്ഥികൾക്ക് ഒപ്പം ചേർന്നാണ് ദയ ഇത്തരത്തിൽ ഒരു ഷൂട്ട് നടത്തിയത്.