അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് നടി ഭാവന. പൃഥ്വിരാജിന് ഒപ്പമുള്ള ആദം ജോണിന് ശേഷം മലയാളത്തിൽ നിന്ന് വിട്ടുനിന്ന ഭാവന മടങ്ങിയെത്തുമ്പോൾ ആരാധകർ ഏറെ ആവേശത്തിലാണ്. ‘ന്റിക്കാക്കക്കൊരു പ്രേമമിണ്ടാർന്ന്’ എന്ന സിനിമയിലൂടെയാണ് ഭാവന തിരിച്ചുവരവ് നടത്തുന്നത്. ഈ അഞ്ച് വർഷം കന്നഡയിൽ വളരെ സജീവമായിരുന്നു ഭാവന.
ഈ അഞ്ച് വർഷത്തിനിടയിൽ ജീവിതത്തിൽ ഒരുപാട് പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോയിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ ഭാവനയെ കാമുകനായ നവീൻ കൈവിടുകയും ചെയ്തിരുന്നില്ല. ഇരുവരും വിവാഹിതരായതും ഈ കാലഘട്ടത്തിലാണ്. ഏറെ ശക്തമായ തീരുമാനങ്ങൾക്ക് ഒടുവിലും സഹതാരങ്ങളുടെ പിന്തുണയും കൊണ്ടാണ് ഭാവന മലയാള സിനിമയിലേക്ക് വീണ്ടും തിരികെ എത്തിയത്.
ഭാവനയുടെ ആ ശക്തമായ തീരുമാനത്തെ മലയാളികളും സ്വീകരിച്ചിരുന്നു. മലയാളത്തിൽ അഭിനയിക്കുന്നതിനോടൊപ്പം തന്നെ പൊതുഇടങ്ങളിലും ഭാവന സജീവമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഉദ്‌ഘാടന ചടങ്ങുകളിൽ ഭാവന പങ്കെടുത്തപ്പോൾ അത് സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിരുന്നു. കാലിക്കറ്റ് ആസ്റ്റർ മിംസ് ഹോസ്പിറ്റലിന്റെ മൂന്ന് നൂതന ചികിത്സയുടെ പ്രവർത്തനത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ ഭാവനയും പങ്കെടുത്തിരുന്നു.
അവിടുത്തെ റേഡിയോളജി വിഭാഗത്തിലെ ഹെഡും സീനിയർ കൺസൾട്ടന്റുമായ ഡോക്ടർ കെ.ജി രാമകൃഷ്ണൻ ഭാവനയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്. വാക്കുകൾ കേട്ട് ഭാവന വിങ്ങിപൊട്ടുന്നതും വീഡിയോയിൽ കാണാം. ഭാവനയുടെ സുഹൃത്തും നടിയുമായ ശില്പ ബാലയാണ് വീഡിയോ സ്നേഹവാക്കുകൾ പറഞ്ഞ ഡോക്ടറിനും ആസ്റ്റർ മെഡിസിറ്റിക്കും നന്ദി അറിയിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
“കേരളത്തിലും പുറത്തും ആയിരക്കണക്കിന് വീടുകളിലുടനീളമുള്ള ദശലക്ഷക്കണക്കിന് പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും നിങ്ങൾ ഒരു യഥാർത്ഥ മാതൃകയും പ്രചോദനവുമാണ്. എന്തുകൊണ്ടാണ് ഞാൻ ഇത് പറയുന്നത് വച്ചാൽ, ഭാവന നിങ്ങൾക്ക് വളരെയധികം ശക്തിയും ധൈര്യവും ദൃഢാവിശ്വാസവും ഉണ്ടെന്ന് ഞങ്ങൾക്ക് വ്യക്തിഗതമായി മനസ്സിലായി. ഇവയാണ് ഞങ്ങൾ ആഴത്തിൽ വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഗുണങ്ങൾ, നമ്മുടെ സ്വന്തം വിശ്വാസങ്ങളുമായി ഇതിന് ശക്തമായ സാമ്യമുണ്ട്.
View this post on Instagram
ഈ ഗുണങ്ങൾ നമ്മെ എല്ലാവരെയും മനുഷ്യരാക്കുന്നത്. നമ്മളെ മികച്ച വ്യക്തികളാകുന്നത്, അത് പ്രത്യാശ നൽകുന്നു.. നിങ്ങൾക്ക് ഇവിടെ വന്നതിൽ ഞങ്ങൾ ഒരുപാട് സന്തുഷ്ടരാണ്. നിങ്ങളെ സ്വാഗതം ചെയ്യുന്നത് എന്റെ ബഹുമാനവും പദവിയുമാണ്..”, ഡോക്ടർ കെ.ജി രാമകൃഷ്ണൻ വേദിയിൽ വച്ച് പറഞ്ഞു. ഡോക്ടർ ഇത് പറയുമ്പോൾ ഭാവനയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഡോക്ടറുടെ നല്ല വാക്കുകളെ അഭിനന്ദിച്ച് നിരവധി പേരാണ് ശില്പ പോസ്റ്റ് ചെയ്ത വീഡിയോയുടെ താഴെ കമന്റ് ചെയ്തിരിക്കുന്നത്.