ലോഹിതദാസ് അവസാനമായി സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി ഭാമ. ആദ്യ സിനിമയിൽ തന്നെ ഗംഭീര പ്രകടനം കാഴ്ച വച്ച ഭാമ മലയാളത്തിൽ പിന്നീട് നിരവധി സിനിമകളിൽ നായികയായി അഭിനയിച്ച് ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. അന്യഭാഷകളിലും ഭാമ ചില സിനിമകളിൽ തിളങ്ങിയിട്ടുണ്ട്.
സൈക്കിൾ, ഇവർ വിവാഹിതരായാൽ, ജനപ്രിയൻ, സെവൻസ്, ഹസ് ബാൻഡ്സ് ഇൻ ഗോവ, ഡി കമ്പനി തുടങ്ങിയ ഹിറ്റ് സിനിമകളിൽ ഭാമ നായികയിട്ടുണ്ട്. ജയസൂര്യ, ഭാമ ഭാഗ്യ ജോഡികളിൽ നിരവധി സിനിമകളാണ് വന്നിട്ടുള്ളത്. നേരത്തെ ഷൂട്ട് ചെയ്ത വൈകി ഇറങ്ങിയ ഖിലാഫത് എന്ന ചിത്രമാണ് ഭാമയുടെ അവസാനമായി ഇറങ്ങിയത്. മറുപടി എന്ന 2016-ൽ ഇറങ്ങിയ ചിത്രമാണ് ഷൂട്ടിംഗ് വച്ചുനോക്കുബോൾ അവസാനമായി അഭിനയിച്ചത്.
2020-ലായിരുന്നു ഭാമ വിവാഹിതയായത്. വിവാഹശേഷം സിനിമയിൽ നിന്ന് പൂർണമായും ഭാമ വിട്ടുനിന്നു. ബിസിനസ്സുകാരനായ അരുൺ ജഗദീഷാണ് ഭാമയുടെ ഭർത്താവ്. ഒരു മകളും താരത്തിനുണ്ട്. വിവാഹ ശേഷം സ്വന്തമായി ഒരു ബിസിനെസ് ബ്രാൻഡ് തുടങ്ങിയിരിക്കുകയാണ് ഭാമ. വാസുകി എന്ന പേരിൽ ഒരു ഡിസൈനിംഗ് ബൗട്ടിക്ക് ഭാമ ആരംഭിച്ചിട്ടുണ്ട്. സാരിസാണ് കൂടുതൽ ചെയ്യുന്നത്.
ഇപ്പോഴിതാ മനോഹരമായ മഞ്ഞ സൽവാർ ഭാമ ചെയ്തത് ഇട്ടുകൊണ്ടുള്ള ചിത്രങ്ങൾ താരം പങ്കുവച്ചിരിക്കുകയാണ്. ഇപ്പോഴും ക്യൂട്ടനെസിന് ഒരു കുറവുമില്ല എന്നാണ് ആരാധകരുടെ കമന്റുകൾ. ഇത്രയും ലുക്ക് ഉണ്ടായിട്ടും സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്നത് ശരിയല്ലെന്ന് ആരാധകർ പറയുന്നു. അജിൻ ഫോട്ടോ കടയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ക്രിസ്തുമസ് ആശംസകൾ നേരുകയും ചെയ്തു ഭാമ.