ബാലതാരമായി സിനിമയിൽ അഭിനയിച്ചു തുടങ്ങി പിന്നീട് മലയാളത്തിൽ മികച്ച സഹനടന്മാരിൽ ഒരാളായി മാറിയ താരമാണ് നടൻ ബൈജു സന്തോഷ്. ഹാസ്യ റോളുകളിലും മികവ് പുലർത്തിയ ബൈജുവിന്റെ തിരുവനന്തപുരം ശൈലിയിലുള്ള ഡയലോഗ് തന്നെയാണ് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കുന്നത്. മണിയൻപിള്ള അഥവാ മണിയൻ പിള്ള എന്ന ചിത്രത്തിലാണ് ആദ്യമായി ബൈജു അഭിനയിക്കുന്നത്.
നാല്പതിൽ അധികം വർഷങ്ങളായി ബൈജു സിനിമയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഇടയ്ക്ക് ചെറിയ ബ്രെക്ക് എടുക്കുമെങ്കിലും ബൈജു സിനിമയിലേക്ക് അധികം വൈകാതെ തന്നെ തിരിച്ചെത്താറുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ ഏറ്റവും നല്ലയൊരു നിമിഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ബൈജു. ഫേസ്ബുക്ക് പേജിലൂടെയാണ് ബൈജു ആ സന്തോഷ വിശേഷം ആരാധകരുമായി പങ്കിട്ടത്.
ബൈജുവിന്റെ മൂത്തമകൾ ഐശ്വര്യ സന്തോഷ് എം.ബി.ബി.എസ് ബിരുദം കരസ്ഥമാക്കിയ വിശേഷമാണ് താരം പങ്കുവച്ചത്. ഡോക്ടർ സോമർവെൽ മെമ്മോറിയൽ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ നിന്നുമാണ് എം.ബി.ബി.എസ് ബിരുദം ഐശ്വര്യയ്ക്ക് ലഭിച്ചത്. ഐശ്വര്യയ്ക്ക് മാത്രമല്ല ഒപ്പം പഠിച്ച സഹപാഠികൾക്കും ബൈജു ആശംസകൾ നേർന്നു. ഇതിനോടൊപ്പം തന്നെ മറ്റൊരു കാര്യം കൂടി ബൈജു കൂട്ടിച്ചേർത്തു.
അകാലത്തിൽ പൊലിഞ്ഞു പോയ ഡോക്ടർ വന്ദനയ്ക്ക് ഈ വിജയം ദു:ഖത്തോടുകൂടി സമർപ്പിക്കുന്നു എന്നും ബൈജു കുറിച്ചിട്ടുണ്ട്. ഈ സന്തോഷം പങ്കുവച്ചതിന് പിന്നാലെ ബൈജുവിന്റെ മകളെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റുകൾ ഇട്ടത്. അച്ഛൻ കലാരംഗത്തിലൂടെ നേട്ടം കൊയ്താപ്പോൾ മകൾക്ക് മെഡിക്കൽ രംഗത്തും ഒരുപാട് നേട്ടങ്ങൾ ഇനിയും കരസ്ഥമാക്കാൻ സാധിക്കട്ടെയെന്ന് പലരും ആശംസിച്ചിട്ടുണ്ട്.