ഫ്ലാവേഴ്സ് ടി.വിയിൽ സംപ്രേക്ഷണം ചെയ്ത നിരവധി പ്രേക്ഷകരുള്ള ഒരു പരമ്പരയാണ് ഉപ്പും മുളകും. ആദ്യ സീസൺ അവസാനിച്ച ഏറെ മാസങ്ങൾക്ക് ശേഷം പ്രേക്ഷകരുടെ ആവശ്യപ്രകാരം പുതിയ സീസൺ ആരംഭിക്കുകയും അതും വിജയകരമായി മുന്നോട്ട് പോയികൊണ്ടിരിക്കുകയുമാണ്. ആദ്യ സീസണിൽ നിന്ന് പിന്മാറി പോയപ്പോൾ ജൂഹി ഉൾപ്പടെയുള്ള പലരെയും തിരികെ കൊണ്ടുവരികയും ചെയ്തിരുന്നു.
ആദ്യ സീസണിൽ നിന്ന് ലച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജൂഹി പിന്മാറിയപ്പോൾ അത് പ്രേക്ഷകർക്ക് ഏറെ വേദനയുണ്ടാക്കുകയും റേറ്റിംഗിൽ വരെ അത് ബാധിക്കുകയും ചെയ്തിരുന്നു. റേറ്റിംഗ് വലിയ രീതിയിൽ ഇടിവ് വരികയും ചെയ്തിരുന്നു. പിന്നീട് ഒരു പരിധി വരെ അത് തിരിച്ചുകൊണ്ടുവരാൻ പൂജ ജയറാം എന്ന പുതിയ കഥാപാത്രത്തെ കൊണ്ടുവന്നപ്പോഴാണ്. അത് അവതരിപ്പിച്ച താരവും വളരെ ഭംഗിയായി ആ റോൾ ചെയ്തു.
ടെലിവിഷൻ ചാനലിൽ ചെറിയ രീതിയിൽ അവതാരകയായി സജീവമായിരുന്ന അശ്വതി എസ് നായർ എന്ന താരമാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. അശ്വതിക്ക് അതിന് ശേഷം സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകർ കൂടുകയും ചെയ്തു. വേറെയും പരമ്പരകളുടെ ഭാഗമായ അശ്വതി ധാരാളം ഷോർട്ട് ഫിലിമുകളിലും വെബ് സീരീസുകളിലും അഭിനയിച്ച് മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയിട്ടുണ്ട്.
ആരാധകർ കൂടാനുള്ള മറ്റൊരു പ്രധാന കാരണം അശ്വതി പലപ്പോഴും ഗ്ലാമറസ് വേഷങ്ങളിൽ തിളങ്ങുന്നത് കൊണ്ട് കൂടിയാണ്. ഇപ്പോഴിതാ അരുൺ ഷൈൻ എന്ന ഫോട്ടോഗ്രാഫർ എടുത്ത അശ്വതിയുടെ പുതിയ ഫോട്ടോസാണ് വൈറലാവുന്നത്. സ്റ്റൈലിഷ് ലുക്കിൽ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്തിരിക്കുന്ന ഫോട്ടോയാണ് അശ്വതി പങ്കുവച്ചത്. എന്തൊരു ഹോട്ടിയാണ് അശ്വതിയെന്ന് പലരും കമന്റും ഇട്ടിട്ടുണ്ട്.