കോമഡി റോളുകളിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ താരമാണ് നടി ആര്യ ബാബു. ആര്യ ബാബു എന്ന് പറയുന്നതിനേക്കാൾ ആര്യ ബഡായ് എന്ന് പറഞ്ഞാലാണ് പ്രേക്ഷകർക്ക് പെട്ടന്ന് താരത്തെ മനസ്സിലാവുക. ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവ് എന്ന പ്രോഗ്രാമാണ് ആര്യയെ മലയാളികളുടെ പ്രിയങ്കരിയാക്കി മാറ്റാൻ കാരണമായത്. സീരിയലുകളിൽ നിന്നുമാണ് ആ പരിപാടിയിലേക്ക് ആര്യ എത്തുന്നത്.
ഏഷ്യാനെറ്റിലെ തന്നെ സ്ത്രീധനം എന്ന സീരിയലിൽ പൂജ എന്ന കഥാപാതത്തിലൂടെ സുപരിചിതയായി മാറിയ ആര്യ അഭിനയത്തിലേക്ക് വരുന്നതിന് മുമ്പ് മോഡലിംഗ് രംഗത്തായിരുന്നു. ഇപ്പോൾ അവതാരകയായും മോഡലായും അഭിനയത്രിയായും ബിസിനസ്സുകാരിയായുമെല്ലാം ആര്യ കഴിവ് തെളിയിച്ചു കഴിഞ്ഞു. ഏഷ്യാനെറ്റിൽ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയും ആയിരുന്നു ആര്യ.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആര്യ തന്റെ ഇൻസ്റ്റാഗ്രാമിൽ ദുബൈയിൽ നിന്നുള്ള ചിത്രങ്ങളാണ് കൂടുതലായി പങ്കുവച്ചിട്ടുളളത്. ദുബായ് എക്സ് പോ കാണുന്നതിന്റെയും ഗ്ലോബൽ വില്ലേജിൽ സന്ദർശിച്ചതിന്റെയും ചിത്രങ്ങളാണ് കൂടുതലായി ആര്യ പങ്കുവച്ചിട്ടുളളത്. വിജയ് ജോണി എന്ന താരമാണ് ആര്യയുടെ ചിത്രങ്ങൾ പലതും എടുത്തിരിക്കുന്നത്.
വെക്കേഷന് ആണോ എന്നൊക്കെ ചില ആരാധകർ കമന്റിലൂടെ ചോദിക്കുന്നുണ്ട്. “മെച്ചപ്പെട്ട എന്നിൽ അഡിക്ടഡ് ആയിരിക്കുന്നു..” എന്നാണ് സ്റ്റൈലിഷ് ലുക്കിലുള്ള ഒരു ഫോട്ടോയ്ക്ക് ആര്യ നൽകിയ ക്യാപ്ഷൻ. അവിടെത്തെ വെറൈറ്റി ഭക്ഷണങ്ങൾ കഴിക്കുന്നതിന്റെ ചിത്രങ്ങളും ആര്യ പോസ്റ്റ് ചെയ്തിരുന്നു. ഉണ്ണി മുകുന്ദൻ നായകനായി അഭിനയിച്ച മേപ്പാടിയനാണ് ആര്യയുടെ അവസാന റിലീസ് ചിത്രം.
View this post on Instagram