സിനിമ മേഖലയിലേക്ക് ഭാര്യാഭർത്താക്കന്മാരായ അഭിനേതാക്കൾ ധാരാളമുണ്ട്. ടെലിവിഷൻ സീരിയലുകളിലും ഇത്തരത്തിൽ താരദമ്പതികളുണ്ട്. എങ്കിൽ വളരെ കുറവായിട്ട് അത്തരത്തിൽ കണ്ടുവരുന്ന മേഖലയാണ് അവതരണ മേഖല. ടെലിവിഷൻ അവതാരകരായി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയിട്ടുള്ള താരദമ്പതികളാണ് ജീവ ജോസഫും അപർണ തോമസും. ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമാണ്.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുള്ള ഒരു വാർത്തയെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ജീവയും അപർണയും ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ. “ഞങ്ങൾ വേർപിരിയുന്നു എന്ന രീതിൽ പല വാർത്തകളും വരാറുണ്ട്. അഥവാ അങ്ങനെയൊരു തീരുമാനം ഉണ്ടായാൽ ഞങ്ങൾ സോഷ്യൽ മീഡിയയിലൂടെ അത് പങ്കുവച്ചിട്ടേ പിരിയുകയുളളൂ. നല്ലയൊരു അടിപൊളി കാർഡും അതിന് വേണ്ടി തയാറാക്കും.
നല്ല സ്റ്റൈലായിട്ട് നോട്ട് ഒക്കെ എഴുതിയ ശേഷമേ ഞങ്ങൾ പിരിയുകയുള്ളു. നിങ്ങളെ അറിയിച്ചിട്ടേ ഞാൻ വേറെയൊരു കല്യാണം കഴിക്കുകയുള്ളു. ഞാൻ വേറെ കല്യാണം ചിലപ്പോൾ കഴിച്ചുവെന്ന് വരും കേട്ടോ!! എന്തായാലും ഞാനൊരു പോസ്റ്റ് ഇടും എന്നിട്ട് അതിലെ കമന്റ് ബോക്സ് ഓഫാക്കി വെക്കും. ദൈവം സഹായിച്ച് ഏഴു വർഷമായി ഒരു കുഴപ്പവുമില്ലാതെ മുന്നോട്ട് പോകുന്നുണ്ട്. എന്റെ കുടുംബത്തിൽ തന്നെ ഒരു പെൺകുട്ടി ആറ് മാസം കഴിഞ്ഞപ്പോൾ ഡിവോഴ്സ് ആയിരുന്നു.
വേർപിരിയുന്നത് മോശം ആണെന്നല്ല ഞാൻ പറയുന്നത്. ഒരുമിച്ച് ജീവിക്കാൻ പറ്റുന്നില്ലെങ്കിൽ പിരിയുന്നത് തന്നെയാണ് ഏറ്റവും നല്ലത്. രണ്ട് റൂമുകളിലായി പ്രതേകം താമസിച്ച് വഴക്കുണ്ടാക്കി ആളുകളെ കാണിക്കാൻ വേണ്ടി കൈപിടിച്ച് ബുദ്ധിമുട്ടി മുന്നോട്ട് പോകുന്നതിലും നല്ലത് പിരിയുന്നത് തന്നെയാണ്. ലൈഫിനെ വളരെ ഹാപ്പി ആയിട്ട് കാണുന്ന ഒരു കപ്പിൾ അങ്ങനെയൊരു ഇമേജ് നൽകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്..”, അപർണയും ജീവയും പറഞ്ഞു.