സീ കേരളം ചാനലിലെ ‘മിസ്റ്റർ ആൻഡ് മിസ്സിസ്’ എന്ന പ്രോഗ്രാമിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ അവതാരകയാണ് അപർണ തോമസ്. അവതാരകനായ ജീവ ജോസഫിന്റെ ഭാര്യ കൂടിയാണ് അപർണ. ജീവ അതിന് മുമ്പ് സീ കേരളത്തിലെ തന്നെ ‘സരിഗമപ’ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ആളാണ്. ഇരുവരും ഒരുമിച്ചാണ് മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന പ്രോഗ്രാം അവതരിപ്പിച്ചിരുന്നത്.
ഫ്ലൈറ്റിൽ ക്യാബിൻ ക്രൂ മെമ്പറായി ജോലി ചെയ്തിരുന്ന ഒരാളാണ് അപർണ തോമസ്. വിവാഹം കഴിഞ്ഞ് അഞ്ച് വർഷം കഴിഞ്ഞെങ്കിലും ഇരുവരും ഒരു നവദമ്പതികളെ പോലെയാണ് അടിച്ചുപൊളിക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോഷൂട്ടുകളും വീഡിയോസും എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. അവതരണത്തിൽ മാത്രമല്ല ജീവിതത്തിലും ഇരുവരും തമ്മിലുള്ള കെമിസ്ട്രി എടുത്തു പറയേണ്ടതാണ്.
ജയിംസ് ആൻഡ് ആലിസ് എന്ന സിനിമയിൽ അപർണ ചെറിയ ഒരു വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. മോഡൽ, അവതാരക തുടങ്ങിയ മേഖലയിൽ കഴിവ് തെളിയിച്ചിട്ടുള്ള അപർണ ഒരു മികച്ച യൂട്യൂബർ കൂടിയാണ്. ബ്യൂട്ടി ടിപ്സാണ് കൂടുതലായി അപർണ യൂട്യൂബിൽ പങ്കുവെക്കാറുളളത്. ഫാഷൻ ലോകത്തെ പുത്തൻ പുതിയ ബ്രാൻഡ് വസ്ത്രങ്ങളിൽ ധാരാളം ഫോട്ടോഷൂട്ടുകൾ അപർണ ചെയ്തിട്ടുണ്ട്.
അപർണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിന്റെ വീഡിയോയാണ് വൈറലാവുന്നത്. ആച്ചോ എന്ന ക്ലോത്തിങ്ങ് ബ്രാൻഡിന്റെ പിങ്ക് സോളിഡ് ഡ്രെസ്സിൽ വിന്റജ് ലുക്കിലാണ് അപർണയെ ചിത്രങ്ങളിലും വീഡിയോയിലും കാണാൻ സാധിക്കുന്നത്. ഹരികൃഷ്ണൻ എസ് പിള്ള ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. റിസ് വാനാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.