മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പർ ഹിറ്റുകളിൽ ഒന്നാണ് മോഹൻലാൽ നായകനായി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. അതിന്റെ രണ്ടാം ഭാഗവും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ആദ്യത്തെ തിയേറ്ററിലും രണ്ടാമത്തെ ഒ.ടി.ടിയിലുമാണ് റിലീസ് ആയത്. രണ്ട് ഭാഗങ്ങളിലും താരങ്ങളുടെ ഗംഭീരപ്രകടനം തന്നെയാണ് എടുത്ത് പറയേണ്ടത്.
ദൃശ്യത്തിലൂടെ മലയാളികൾക്ക് കുറച്ചുകൂടി പ്രിയപ്പെട്ട താരമായി മാറിയ ഒരാളാണ് നടി അൻസിബ ഹസ്സൻ. ദൃശ്യത്തിലെ അൻസിബ അവതരിപ്പിച്ച അഞ്ജു എന്ന കഥാപാത്രമാണ് ഇന്റെർവെലിന് മുമ്പുള്ള ഏറെ നിർണായകമായ രംഗത്തിൽ അഭിനയിച്ചത്. ഇന്നത്തെ ചിന്ത വിഷയം എന്ന സിനിമയിലൂടെയാണ് അൻസിബ അഭിനയത്തിലേക്ക് വരുന്നത്. അത് കഴിഞ്ഞ് കുറച്ച് സിനിമകളിൽ അൻസിബ അഭിനയിച്ചു.
അതെല്ലാം കഴിഞ്ഞാണ് അൻസിബ ദൃശ്യത്തിലേക്ക് എത്തുന്നത്. ദൃശ്യം അത്രത്തോളം ഹിറ്റായപ്പോൾ പ്രേക്ഷകർ അൻസിബ മലയാളത്തിൽ കുറച്ചുകൂടി നല്ല കഥാപാത്രങ്ങൾ ചെയ്യുമെന്ന് പ്രതീക്ഷിച്ചെങ്കിലും അങ്ങനെയുള്ള റോളുകൾ ഒന്നും താരത്തിന് ലഭിച്ചില്ല. ദൃശ്യം 2 വരെ കാത്തിരിക്കേണ്ടി വന്നു അൻസിബയ്ക്ക് വീണ്ടും ശ്രദ്ധപിടിച്ചുപറ്റാൻ. ഇനിയെങ്കിലും അൻസിബയെ തേടി നല്ല റോളുകൾ എത്തുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.
ദൃശ്യത്തിന്റെ മൂന്നാം ഭാഗം ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. സമൂഹ മാധ്യമങ്ങളിൽ അൻസിബ വളരെ സജീവമാണിപ്പോൾ. കറുപ്പ് സാരിയിൽ അൻസിബ ചെയ്ത ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ മലയാളികളുടെ ശ്രദ്ധ നേടിയത്. സ്വപ്ന മന്ത്ര ഫാഷൻസിന്റെ സാരിയിലാണ് അൻസിബ തിളങ്ങിയത്. സുമേഷ് ശിവയാണ് അൻസിബയുടെ ചിത്രങ്ങൾ എടുത്തത്. ശ്രീഗേഷ് വാസനാണ് മേക്കപ്പ് ചെയ്തത്.