‘തടാകത്തിൽ കുളിക്കാനിറങ്ങി നടി അന്ന രാജൻ!! ലിച്ചിക്ക് ഇതെന്ത് പറ്റിയെന്ന് ആരാധകർ..’ – വീഡിയോ കാണാം

അങ്കമാലി ഡയറീസ് എന്ന സിനിമയിലെ ലിച്ചി എന്ന കഥാപാത്രത്തിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് നടി അന്ന രാജൻ. ഒരുപാട് സൂപ്പർഹിറ്റ് സിനിമകളിൽ ഒന്നും അന്ന നായികയായി അഭിനയിച്ചിട്ടില്ലെങ്കിലും ആദ്യ സിനിമയിലെ കഥാപാത്രം മാത്രം മതി എന്നും അന്നയെ ഓർത്തിക്കാൻ. ആദ്യ സിനിമ കഴിഞ്ഞപ്പോൾ തന്നെ തൊട്ടടുത്ത ചിത്രത്തിൽ മോഹൻലാലിൻറെ നായികയാകാനും അന്നയ്ക്ക് ഭാഗ്യം ലഭിച്ചു.

ഓരോ സിനിമകൾ കഴിയും തോറും അന്നയെ മലയാളികൾ കൂടുതൽ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും ലഭിക്കുന്ന കഥാപാത്രങ്ങൾ പലതും ആദ്യ സിനിമയിലെ പോലെയുള്ളതല്ല എന്നും ഒരു സങ്കടം ആരാധകർക്കുണ്ട്. സിനിമകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ അന്ന കുറച്ചുകൂടി ശ്രദ്ധിക്കണമെന്ന് ഒരുപക്ഷം പ്രേക്ഷകർക്ക് അഭിപ്രായവുമുണ്ട്. പുതിയ രണ്ട് സിനിമകൾ അന്നയുടെ ഇനി താരത്തിന്റെ വരാനുണ്ട്.

അയ്യപ്പനും കോശിയിലും അന്ന പൃഥ്വിരാജിന്റെ ഭാര്യയുടെ റോളിൽ അഭിനയിച്ചത് മികച്ച ഒരു കഥാപാത്രമായിരുന്നു. സോഷ്യൽ മീഡിയയിൽ മറ്റു നടിമാരെ പോലെ ഫോട്ടോ ഷൂട്ടുകൾ ഒന്നും അധികം ചെയ്തിടുന്ന ഒരാളല്ല അന്നയെന്ന് എല്ലാവർക്കും അറിയാവുന്ന ഒന്നാണ്. എങ്കിലും ജീവിതത്തിലെ ചില നല്ല നിമിഷങ്ങൾ അതിലൂടെ എപ്പോഴും അന്ന പങ്കുവെക്കാറുണ്ട്.

ഈ കഴിഞ്ഞ ദിവസം അന്ന ഒരു തടാകത്തിൽ കുളിക്കാനിറങ്ങിയതിന്റെ ഒരു വീഡിയോ ആരാധകരുമായി പങ്കുവച്ചിരുന്നു. കറുപ്പ് നിറത്തിലെ ഔട്ട്.ഫിറ്റിൽ വെള്ളത്തിൽ നിൽക്കുന്ന വീഡിയോയാണ് അന്ന പോസ്റ്റ് ചെയ്തത്. ലിച്ചിക്ക് ഇതെന്ത് പറ്റിയെന്നായി ആരാധകരുടെ ചോദ്യം. അന്നയുടെ വീഡിയോ എന്തായാലും സോഷ്യൽ മീഡിയയിൽ ഒട്ടാകെ വൈറലായി കഴിഞ്ഞിരിക്കുകയാണ്.

View this post on Instagram

A post shared by Mallu Actress (@kerala_girlz)


Posted

in

by