ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ചുകൊണ്ട് സിനിമ രംഗത്തേക്ക് വന്ന താരമാണ് നടി അനശ്വര രാജൻ. ഉദാഹരണം സുജാത എന്ന സിനിമയിലാണ് അനശ്വര മഞ്ജുവിന്റെ മകളായി അഭിനയിച്ച് അരങ്ങേറ്റം കുറിച്ചത്. മികച്ച അഭിപ്രായവും വിജയവും നേടിയ സിനിമയിലെ അനശ്വരയുടെ പ്രകടനവും പ്രേക്ഷക പ്രശംസ നേടി. അതിന് ശേഷം കൂടുതൽ അവസരങ്ങൾ അനശ്വരയെ തേടിയെത്തി.
അനശ്വര പിന്നീട് ലീഡ് റോളിൽ അഭിനയിച്ച തണ്ണീർമത്തൻ ദിനങ്ങൾ തിയേറ്ററുകളിൽ ഗംഭീര വിജയമാവുകയും 50 കോടിയിൽ അധികം കളക്ഷൻ നേടുകയും ചെയ്തു. അനശ്വരയും മാത്യു തോമസുമായിരുന്നു അതിൽ പ്രധാന വേഷങ്ങൾ ചെയ്തത്. ആ സിനിമ ഇത്രയും ഹിറ്റായതോടെ അനശ്വരയെ ഒരു ഭാഗ്യതാരമായി സിനിമ ലോകം കണ്ടു. ആദ്യരാത്രി, വാങ്ക് തുടങ്ങിയ സിനിമകളിലും അനശ്വര അതിന് ശേഷം ചെയ്തു.
അനശ്വര ടൈറ്റിൽ റോളിൽ അഭിനയിച്ച് ഈ വർഷം പുറത്തിറങ്ങിയ തിയേറ്ററിൽ ആളുകളുടെ കൈയടി വാങ്ങിയ സിനിമയായിരുന്നു സൂപ്പർ ശരണ്യ. ഈ ചിത്രത്തിന്റെ മറ്റൊരു പ്രതേകത ഇതിൽ അനശ്വരയുടെ ചേച്ചി ഐശ്വര്യ രാജനും ഒരു ചെറിയ റോളിൽ അഭിനയിച്ചിട്ടുണ്ട്. അനശ്വരയെക്കാൾ ലുക്ക് ചേച്ചിക്ക് ഉണ്ടല്ലോ എന്നൊക്കെ ആ സമയത്ത് സോഷ്യൽ മീഡിയയിൽ ചില കമന്റുകളും വന്നിട്ടുണ്ടായിരുന്നു.
ഇപ്പോഴിതാ ചേച്ചിയും അനിയത്തിയും കൂടി മുംബൈയിൽ അടിച്ചുപൊളിക്കാൻ പോയതിന്റെ ചിത്രങ്ങൾ ഐശ്വര്യ പോസ്റ്റ് ചെയ്തിരിക്കുകയാണ്. മുംബൈയിൽ പ്രശസ്തമായ താജ് ഹോട്ടലും ഗേറ്റ് വേ ഓഫ് ഇന്ത്യയും സന്ദർശിക്കുകയും അതിന്റെ മുന്നിൽ ചിത്രങ്ങൾ എടുക്കുകയും ചെയ്തിരുന്നു ഇരുവരും. അവിടെയുള്ള ലോക്കൽ സ്ഥലങ്ങളിലും യാത്രയുടെ ഭാഗമായി അവർ പോവുകയും സാധനങ്ങൾ വാങ്ങുകയും ചെയ്തു.