സമൂഹ മാധ്യമങ്ങളുടെ വരവോടെ കലാകാരന്മാർക്കും കലാകാരികൾക്കും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ഒരുപാട് പ്ലാറ്റുഫോമുകളുണ്ട്. യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ടിക് ടോക് പോലെയുള്ള പ്ലാറ്റുഫോമുകളിലൂടെ വളർന്ന് വരുന്ന കലാകാരന്മാർക്ക് ഒരുപാട് പേരാണ്. യൂട്യൂബിലൽ വെബ് സീരീസുകളിലൂടെ മലയാളികൾക്ക് പ്രിയങ്കരരായി മാറിയ ഒരു ടീമാണ് കരിക്ക്.
കരിക്കിന്റെ വെബ് സീരീസുകളും വീഡിയോസും പലപ്പോഴും ട്രെൻഡിങ്ങിൽ ഇടംപിടിച്ചിട്ടുണ്ട്. തുടക്കത്തിൽ ഏറെ ചർച്ചയായ ഒരു അവരുടെ ഒരു വീഡിയോ ആയിരുന്നു ഭാസ്കരൻപിള്ള ടെക് നോളജീസ്. അതിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി അമേയ മാത്യു. അമേയ അതിന് മുമ്പ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും കരിക്കിൽ വന്ന ശേഷമാണ് ശ്രദ്ധനേടിയത്.
കരിക്കിൽ അഭിനയിച്ച ശേഷം സോഷ്യൽ മീഡിയയിലെ അമേയയുടെ അക്കൗണ്ടുകൾ ആളുകൾ തിരയുകയും വളരെ പെട്ടന്ന് തന്നെ ഒരുപാട് ആരാധകരെ ലഭിക്കുകയും ചെയ്തു. അമേയയുടെ ഒരു പഴയ ഗ്ലാമറസ് ഫോട്ടോഷൂട്ടും അതോടൊപ്പം വൈറലായി. അതിന് ശേഷം പലപ്പോഴും അമേയയുടെ വ്യത്യസ്തമായ പല ഫോട്ടോഷൂട്ടുകളും ആരാധകർ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തിട്ടുണ്ട്.
ഇപ്പോഴിതാ ഒരു മിനി സ്കർട്ടിൽ അമേയ ചെയ്ത ഒരു ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. “പച്ച പട്ടുടുത്ത പ്രകൃതിയിൽ പട്ട അടിച്ചൊരു പച്ചപ്പനം തത്തയായി പാട്ടും പാടിയവൾ പറന്ന് വരുന്നത് പോലെ നിനക്ക് തോന്നിയോ..”, ചിത്രങ്ങൾക്ക് ഒപ്പം അമേയ കുറിച്ചു. അമൽ എൻ.ആർ ആണ് അമേയയുടെ പുതിയ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. മുന്നാറിലെ പാറക്കാട്ട് റിസോർട്ടിൽ വച്ചാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.