സമൂഹമാധ്യമങ്ങളിൽ സജീവമായ നിരവധി ആരാധകരുള്ള താരമാണ് നടി അമേയ മാത്യു. മോഡലിംഗ് രംഗത്തും നിന്നും മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും വന്നു ആരാധകരെ സമ്പാദിച്ച താരം കൂടിയാണ് അമേയ. മലയാളികളുടെ പ്രിയപ്പെട്ട വെബ് സീരിസിലൂടെയാണ് താരം മലയാളികൾക്ക് പ്രിയങ്കരിയാകുന്നത്. വെബ് സീരീസ് ഹിറ്റ് ആയതോടെ താരം മറ്റൊരു തലത്തിലേക്ക് ഉയരുകയായിരുന്നു.
തിരുവന്തപുരത്ത് ജനിച്ചു വളർന്ന താരം 2017-ൽ റിലീസായ ജയസൂര്യ നായകനായ മിഥുൻ മാനുവൽ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമായ ആട് 2-ലൂടെയാണ് മലയാള സിനിമയിൽ ചുവടുവെക്കുന്നത്. ഒരു പഴയ ബോംബ് കഥ, മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ദി പ്രീസ്റ്, വോൾഫ് തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ താരം തിളങ്ങി. മികച്ച സ്വീകാര്യതയാണ് താരത്തിന് മലയാളി ആരാധകർ നൽകിയത്.
ഇൻസ്റ്റാഗ്രാമിൽ സജീവമായ താരത്തിന് ഇതിനോടകം നിരവധി ഫോള്ളോവേഴ്സുമുണ്ട്. നാടൻ വേഷങ്ങളിലും ഗ്ലാമറസ് വേഷങ്ങളിലും ഫോട്ടോഷൂട്ട് നടത്താറുള്ള ഒരാളാണ് അമേയ മാത്യു. നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറലാകുന്നത്. കൂടുതലും ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ആരാധകരുമായി വിശേഷങ്ങൾ പങ്കുവെക്കാറുള്ളത്. ഇപ്പോൾ താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു.
ഏറ്റവും രസകരം എന്ന് പറയുന്നത് പങ്കു വെച്ച ചിത്രത്തിന്റെ ക്യാപ്ഷനാണ്. ഇതുപോലെ തന്നെ പലതവണ ആക്ഷേപഹാസ്യം എന്നോണം താരം ക്യാപ്ഷനുകൾ ഇടാറുണ്ട്. ഫുഹദ് സനീൻ എടുത്ത മനോഹരമായ ചിത്രത്തിന് പെട്രോൾ വില പോലെ മുമ്പോട്ടു പോണോ അതോ സമ്പത് വ്യവസ്ഥ പോലെ പുറകോട്ടു പോണോ എന്ന ക്യാപ്ഷനോടെ താരം തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.