‘വണ്ടർ വുമൺ നായികയ്ക്ക് ആലിയ ഭട്ട് വില്ലത്തി, ഹോളിവുഡ് അരങ്ങേറ്റം ഗംഭീരമാക്കാൻ താരം..’ – ട്രെയിലർ കാണാം

ബോളിവുഡ് സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്തു കഴിഞ്ഞ ഒരാളാണ് നടി ആലിയ ഭട്ട്. നിർമ്മാതാവും സംവിധായകനുമായ മഹേഷ് ഭട്ടിന്റെയും സോണി റസ്ദാന്റെയും മകളായ ആലിയയ്ക്ക് സിനിമയിലേക്കുള്ള പ്രവേശനം അത്ര പ്രയാസമുള്ളത് ആയിരുന്നില്ല. സ്റ്റുഡന്റ് ഓഫ് ദി ഇയർ എന്ന കരൺ ജോഹന്റെ സിനിമയിലൂടെ തുടങ്ങിയ ആലിയ ഇന്ന് ബോളിവുഡിൽ ഏറ്റവും തിരക്കുള്ള നായികയാണ്.

പത്ത് വർഷത്തോളമായി സിനിമയിൽ സജീവമായി നിൽക്കുന്ന ആലിയ ഇത് ആദ്യമായി ഹോളിവുഡിൽ അഭിനയിക്കുകയാണ്. ടോം ഹാർപ്പർ സംവിധാനം ചെയ്യുന്ന ഹാർട്ട് ഓഫ് സ്റ്റോൺ എന്ന അമേരിക്കൻ സിനിമയിലൂടെയാണ് ഹോളിവുഡിലേക്ക് എത്തുന്നത്. ആലിയ ആ സിനിമയിലുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പക്ഷേ സിനിമയുടെ ട്രെയിലർ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

ട്രെയിലർ ഇറങ്ങിയ ശേഷമാണ് ആലിയ വെറുമൊരു അരങ്ങേറ്റമല്ല, വില്ലത്തി വേഷത്തിലാണ് അഭിനയിക്കുന്നത്. വണ്ടർ വുമണിലെ നായികയായ ഗൽ ഗാഡോട്ട് ആണ് പ്രധാന വേഷത്തിൽ അഭിനയിക്കുന്നത്. നെറ്റ് ഫ്ലിക്സിലാണ് സിനിമ റിലീസ് ആവുന്നത്. ഓഗസ്റ്റ് 11-നാണ് സിനിമ റിലീസ് ചെയ്യുന്നത്. ഒരു സ്പൈ ത്രില്ലർ ആണെന്ന് ട്രെയിലർ കണ്ടത്തിൽ നിന്ന് ഏകദേശം വ്യക്തമാണ്.

ആലിയ കെയ ധവാൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഏജന്റ് റേച്ചൽ സ്റ്റോൺ ആയി ഗൽ ഗാഡോട്ട് അഭിനയിക്കുമ്പോൾ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്നു. ആലിയയുടെ അരങ്ങേറ്റം മോശമാവില്ല എന്ന് തന്നെയാണ് താരത്തിന്റെ ആരാധകർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷമിറങ്ങിയ ബ്രഹ്മാസ്ത്ര ആദ്യ ഭാഗമാണ് ആലിയയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഒരു ബോളിവുഡ് ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്നുണ്ട്.


Posted

in

,

by

Tags: