ബോളിവുഡും റീമേക്കും അതിനൊരു അവസാനം അടുത്തെങ്ങും ഉണ്ടാകുമെന്ന് തോന്നുന്നില്ല. മോഹൻലാൽ നായകനായ ദൃശ്യത്തിന്റെ ഹിന്ദി റീമേക്ക് ഈ അടുത്തിടെയാണ് ഇറങ്ങിയിരുന്നത്. റീമേക്ക് ആയിരുന്നിട്ട് കൂടിയും അത് വലിയ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ വീണ്ടും ഒരു മലയാള സിനിമയുടെ റീമേക്കുമായി ബോളിവുഡ് വന്നിരിക്കുകയാണ്. മലയാളത്തിൽ സൂപ്പർ ഹിറ്റായ ഡ്രൈവിംഗ് ലൈസൻസിന്റെ റീമേക്കാണ് ഈ തവണ.
പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന വേഷത്തിൽ ഡ്രൈവിംഗ് ലൈസെൻസ് 2019 ഇറങ്ങിയ ചിത്രമായിരുന്നു. സിനിമ സൂപ്പർസ്റ്റാറായ ഹരീന്ദ്രന്റെയും അദ്ദേഹത്തിന്റെ കടുത്ത ആരാധകനായ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായ കുരുവിള ജോസഫിന്റെയും കഥ പറഞ്ഞ ചിത്രം വലിയ കളക്ഷൻ നേടിയ ചിത്രമായിരുന്നു. സച്ചിയുടെ തിരക്കഥയിൽ ലാൽ ജൂനിയർ ആയിരുന്നു സംവിധാനം ചെയ്തത്.
ഹിന്ദിയിലേക്ക് എത്തുമ്പോൾ അക്ഷയ് കുമാർ പൃഥ്വിരാജിന്റെയും റോളിലും ഇമ്രാൻ ഹാഷ്മി സുരാജിന്റെ റോളിലുമാണ് അഭിനയിക്കുന്നത്. മലയാളത്തിൽ സ്വീകരിച്ച പോലെ ഹിന്ദിയിലും മികച്ച വിജയം നേടുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. സിനിമയുടെ ട്രെയിലറിൽ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. മലയാളത്തിൽ നിന്ന് അധികം മാറ്റങ്ങൾ ഇല്ലെന്ന് ട്രെയിലർ നിന്ന് വ്യക്തമാണ്.
കുറച്ച് ഓവറായി പോയി എന്നൊക്കെ മലയാളികൾ ട്രെയിലർ കണ്ടിട്ട് പറയുന്നുണ്ടെങ്കിലും ബോളിവുഡ് സിനിമ പ്രേമികൾ ട്രൈലെർ ഏറ്റെടുത്തു കഴിഞ്ഞു. അക്ഷയ്, ഇമ്രാൻ എന്നിവർ പ്രകടനവും മികച്ച നിന്നിട്ടുണ്ട്. ഇരുവരും തമ്മിലുള്ള സീനുകളിൽ ആര് സ്കോർ ചെയ്യുമെന്ന് അറിയാനാണ് സിനിമ പ്രേമികൾ കാത്തിരിക്കുന്നത്. ഫെബ്രുവരി 24-നാണ് റിലീസ്. ധർമ്മ പ്രൊഡക്ഷൻസിന് ഒപ്പം പൃഥ്വിരാജ് പ്രൊഡക്ഷൻസും, മാജിക് ഫ്രെയിംസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.