‘ബിഗ് ബോസ് കിരീടം അഖിൽ മാരാർക്ക്!! ശോഭയ്ക്ക് പ്രതീക്ഷിച്ച സ്ഥാനം പോലുമില്ല..’ – അഭിനന്ദനങ്ങളുമായി ആരാധകർ

ബിഗ് ബോസ് മലയാളം സീസൺ ഫൈവിന്റെ വിജയിയായി അഖിൽ മാരാർ തിരഞ്ഞെടുക്കപ്പെട്ടു. പ്രേക്ഷകരുടെ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിൽ നിർണയിക്കുന്ന മത്സരത്തിൽ അഖിൽ മാരാർക്ക് വമ്പൻ വോട്ട് ആണ് ലഭിച്ചത്. രണ്ടാം സ്ഥാനം സീരിയൽ നടിയായി റെനീഷ റഹ്മാൻ നേടിയപ്പോൾ, അഖിൽ റെനീഷയെക്കാൾ വൻ ലീഡ് നേടിയാണ് വിജയിയായി മാറിയത്. അഖിൽ തന്നെ വിജയിക്കുമെന്ന് ഉറപ്പായിരുന്നു.

മോഹൻലാൽ അവതാരകനായി എത്തുന്ന ഷോയിൽ ഇരുപത്തിയൊന്ന് മത്സരാർത്ഥികളാണ് മൊത്തത്തിൽ പങ്കെടുത്തിരുന്നത്. ഇതിൽ അഞ്ച് പേരാണ് ഫൈനലിലേക്ക് എത്തിയത്. അഖിൽ മാരാർ, റെനീഷ എന്നിവരെ കൂടാതെ ശോഭ വിശ്വനാഥ്, ഷിജു അബ്ദുൾ റഷീദ്, ജുനൈസ് വിപി എന്നിവരായിരുന്നു മറ്റ് ഫൈനലിസ്റ്റുകൾ. ശോഭ ബിഗ് ബോസ് സീസണിൽ വിജയിയാകുമെന്ന് പ്രതീക്ഷിച്ചവരിൽ ഒരാളാണ്.

പക്ഷേ വോട്ടിങ്ങിൽ നാലാം സ്ഥാനം മാത്രമാണ് ശോഭയ്ക്ക് നേടാനായത്. മോഹൻലാലിൻറെ കൈപിടിച്ച് വേദിയിലേക്ക് എത്തണമെന്ന് ആഗ്രഹിച്ചിരുന്ന ഒരാളുകൂടിയാണ് ശോഭ. അതുകൊണ്ട് തന്നെ ശോഭയ്ക്കും വൻ നിരാശയായിരുന്നു. മൂന്ന് സ്ഥാനത്തേക്ക് ശോഭയെ പിന്തള്ളി ജുനൈസ് വിപി എത്തി. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും യൂട്യൂബറും ഒക്കെയായ ജുനൈസിന് ഷോയിൽ വരുന്നതിന് മുമ്പ് തന്നെ ഒരുപാട് ആരാധകരുണ്ട്.

പക്ഷേ ഷോയിലെ പ്രകടനം പലരിലും വെറുപ്പ് സമ്പാദിച്ചു എന്നതും ശ്രദ്ധേയമാണ്. എങ്കിലും മൂന്നാം സ്ഥാനം നേടാൻ ജുനൈസിന് സാധിച്ചു. അഞ്ച് സ്ഥാനം നേടി ഫിനാലെ എപ്പിസോഡിൽ ആദ്യം പുറത്തായത് നടൻ ഷിജു അബ്ദുൾ റഷീദാണ്. ഷോയിൽ വന്ന് പഴയ ഇഷ്ടം പ്രേക്ഷകരിൽ നിന്ന് വീണ്ടെടുക്കാൻ ഷിജുവിന് സാധിച്ചു. ഒരു ഒറ്റ ഹേറ്റർ പോലുമില്ലാതെയാണ് ഷിജുവിന്റെ മടക്കം. ഒന്നാം സ്ഥാനം നേടിയ അഖിൽ മാരാരിന്റെ അടുത്ത സുഹൃത്താണ് ഷിജു.