‘അജിത്തിന്റെ തുനിവിലെ രണ്ടാം ഗാനം ഇറങ്ങി!! മഞ്ജു വാര്യർക്ക് ട്രോൾ പെരുമഴ..’ – വീഡിയോ കാണാം

മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും തമിഴ് സൂപ്പർസ്റ്റാർ അജിത്തും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് തുനിവ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന സിനിമ പൊങ്കൽ റിലീസായിട്ടാണ് എത്തുന്നത്. വിജയുടെ വാരിസും പൊങ്കൽ റിലീസായിട്ട് തന്നെയാണ് എത്തുന്നത്. ഏറെ വർഷങ്ങൾക്ക് ശേഷമാണ് തമിഴ് സിനിമ പ്രേക്ഷകർ വിജയ്-അജിത് ബോക്സ് ഓഫീസ് പോരാട്ടം കാണാൻ പോകുന്നത്.

തുനിവ് ജനുവരി 11-നും വാരിസ് ജനുവരി 12-നുമാണ് റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. രണ്ട് സിനിമകളുടെയും പുതിയ ഓരോ അപ്ഡേറ്റുകൾ വന്നുകൊണ്ടിരിക്കുകയാണ്. മഞ്ജു വാര്യർ ഉള്ളതുകൊണ്ട് തന്നെ മലയാളികൾ കൂടുതൽ ഉറ്റുനോക്കുന്നത് അജിത് ചിത്രം തന്നെയാണ്. ഇപ്പോഴിതാ സിനിമയിലെ രണ്ടാം ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. അജിത് ആരാധകർക്ക് ആവേശം കൊള്ളിക്കുന്ന ഒരു ഗാനമാണ് ഇത്.

ഈ പാട്ടിന് മറ്റൊരു പ്രതേക, മഞ്ജു വാര്യരും പാടിയിട്ടുണ്ടെന്നതാണ്. ‘കാസേത്താൻ കടവുൾഡാ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇറങ്ങിയിട്ടുള്ളത്. പാട്ടിന് മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നതെങ്കിലും മഞ്ജുവിന് ട്രോളുകളാണ് ലഭിച്ചിരിക്കുന്നത്. അത് വേറെ ഒന്നും കൊണ്ടല്ല. പാട്ടിൽ മഞ്ജു പാടുന്നതായി കാണിക്കുന്നുണ്ടെങ്കിലും ഒരിടത്ത് പോലും മഞ്ജുവിന്റെ വോയിസ് കേൾക്കുന്നില്ല.

ധാരാളം ട്രോളുകളാണ് ഇതുമായി ബന്ധപ്പെട്ട് വന്നത്. മഞ്ജു മൈക്ക് ഓണക്കാൻ മറന്നോ എന്നുവരെ പോകുന്നു ട്രോളുകൾ. മഞ്ജു തന്നെ അതിന് മറുപടിയുമായി രംഗത്ത് വന്നു. തന്റെ ശബ്ദം കേൾക്കാത്തവർ വിഷമിക്കേണ്ട, വീഡിയോയ്ക്ക് വേണ്ടിയാണ് അത് എടുത്തത്. അതിൽ ഉണ്ടാകുമെന്നും ട്രോളുകൾ ആസ്വദിച്ചെന്നും മഞ്ജു കുറിച്ചു. അജിത്തിന്റെയും മഞ്ജുവിന്റെയും നൃത്ത രംഗങ്ങളും ചെറുതായി കാണിച്ചിട്ടുണ്ട്.


Posted

in

,

by