‘സച്ചിനെ അറിയാത്ത പെൺകുട്ടിയല്ലേ ഇത്!! സാരിയിൽ ഹോട്ട് ലുക്കിൽ നടി ശ്രിന്ദ..’ – വീഡിയോ വൈറൽ

സിനിമയിൽ സഹസംവിധായകനായി തുടക്കം കുറിച്ച് അഭിനയത്തിലേക്ക് വന്ന ഒരുപാട് നടന്മാരെ കുറിച്ച് നമ്മുക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ സഹസംവിധായകയായ ശേഷം അഭിനയിച്ച നടിമാരെ കുറിച്ച് അധികം അറിയണമെന്നില്ല. അങ്ങനെയൊരാളാണ് നടി ശ്രിന്ദ. സഹസംവിധായകയായി ജോലി ചെയ്ത ശ്രിന്ദ ഫോർ ഫ്രണ്ട്സ് എന്ന സിനിമയിലൂടെ ചെറിയ റോളിൽ അഭിനയിച്ചു തുടങ്ങി.

ആഷിഖ് അബുവിന്റെ 22 ഫെമയിൽ കോട്ടയത്തിലൂടെ ശ്രദ്ധേയമായ കഥാപാത്രത്തെ ശ്രിന്ദ അവതരിപ്പിച്ചു. പിന്നീട് നിരവധി സിനിമകളിൽ ചെറിയ ചെറിയ റോളുകളിൽ അഭിനയിച്ച ശ്രിന്ദ നിവിൻ പൊളിയുടെ നായികയായി 1983 സിനിമയിൽ അഭിനയിച്ചതോടെ മലയാളികളുടെ പ്രിയങ്കരിയായി മാറി. 1983-ലെ സച്ചിൻ ടെണ്ടുൽക്കറെ അറിയാത്ത സുശീല എന്ന റോളിൽ തിളങ്ങിയ ശ്രിന്ദയെ അത്രപെട്ടെന്ന് മറക്കാൻ പറ്റുകയില്ല.

അതിന് ശേഷം നായികയായും സഹനടിയായും കോമഡി നടിയായുമെല്ലാം ശ്രിന്ദ അഭിനയിച്ചിട്ടുണ്ട്. കോമഡി വളരെ മനോഹരമായിട്ട് കൈകാര്യം ചെയ്യുന്നതിനോടൊപ്പം തന്നെ സീരിയസ് റോളുകളിലും തിളങ്ങാൻ സാധിച്ചത് ശ്രിന്ദയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാൻ കാരണമായി. ആദ്യ വിവാഹ ബന്ധം വേർപെടുത്തിയ ശേഷം 2018-ൽ വീണ്ടും വിവാഹിതയാവുകയും ചെയ്തിരുന്നു ശ്രിന്ദ.

View this post on Instagram

A post shared by Srinda (@srindaa)

സോഷ്യൽ മീഡിയയിൽ സജീവമായ ശ്രിന്ദ ധാരാളം ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന ഒരാളാണ്. മഞ്ഞ സാരിയിൽ ശ്രിന്ദ ചെയ്ത ഒരു ഷൂട്ടിന്റെ വീഡിയോ ഇപ്പോൾ വൈറലാവുകയാണ്. സാരിയിൽ ഹോട്ട് ലുക്കിലാണ് ശ്രിന്ദയെ ആരാധകർക്ക് കാണാൻ കഴിയുന്നത്. ഇതിന് മുമ്പും ഇത്തരം ഗ്ലാമറസ് ഷൂട്ടുകൾ ചെയ്തിട്ടുളള ശ്രിന്ദയ്ക്ക് ഇടയ്ക്ക് ഒരു ചാനലിൽ വസ്ത്രധാരണത്തിന്റെ പേരിൽ കളിയാക്കപ്പെടുകയും അതിന് എതിരെ പ്രതികരിക്കുകയും ചെയ്ത ഒരാളാണ്.


Posted

in

by