ദിലീപിന്റെ നായികയായി ഇഷ്ടം എന്ന സിനിമയിൽ അഭിനയിച്ച് തന്റെ സിനിമ ജീവിതത്തിന് തുടക്കം കുറിച്ചയാളാണ് നവ്യ. സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ കുറച്ച് മലയാളികൾക്ക് എങ്കിലും നവ്യ സുപരിചിതയാണ്. കലോത്സവത്തിന് കലാതിലകം മറ്റൊരു വിദ്യാർത്ഥിനിക്ക് കൊടുത്തപ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ആ പെൺകുട്ടി തന്നെയായിരുന്നു പിന്നീട് മലയാളികൾ കണ്ട നവ്യ.
ഇഷ്ടത്തിന് ശേഷം നവ്യയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചു. നന്ദനത്തിലെ ബാലാമണിയാണ് നവ്യയെ മലയാളികൾക്ക് പ്രിയങ്കരിയാക്കി മാറ്റിയതിൽ പ്രധാന പങ്കുവഹിച്ചത്. കല്യാണരാമൻ, കുഞ്ഞിക്കൂനൻ, ചതുരംഗം, വെള്ളത്തിര, സേതുരാമയ്യർ സി.ബി.ഐ, ചതിക്കാത്ത ചന്തു, പട്ടണത്തിൽ സുന്ദരൻ, പാണ്ടിപ്പട, അലി ഭായ്, കലണ്ടർ, ദ്രോണ തുടങ്ങിയ നിരവധി സിനിമകളിൽ നവ്യ നായർ നായികയായി അഭിനയിച്ചിട്ടുണ്ട്.
2010-ലായിരുന്നു താരത്തിന്റെ വിവാഹം. വിവാഹ ശേഷം വലിയ രീതിയിൽ നവ്യ സജീവമായിരുന്നില്ല. 2012-ന് ശേഷം മലയാളത്തിൽ അഭിനയിച്ചിട്ടുമില്ല. സന്തോഷ് എന്നാണ് താരത്തിന്റെ ഭർത്താവിന്റെ പേര്. ഒരു മകനും താരത്തിനുണ്ട്. ഈ വർഷം ഒരുത്തി എന്ന സിനിമയിലൂടെ തിരിച്ചുവരവ് നടത്തിയിട്ടുണ്ട് നവ്യ. ഈ കഴിഞ്ഞ ദിവസങ്ങളിൽ നവ്യയും ഭർത്താവും തമ്മിൽ വേർപിരിഞ്ഞു എന്ന താരത്തിൽ ചില ഗോസിപ്പുകൾ വന്നിരുന്നു.
ഈ വാർത്തകളോട് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. അതെ സമയം മാരാരിക്കുളത്തെ സേന്താരി ബീച്ച് റിസോർട്ടിൽ സമയം ചിലവഴിക്കുന്ന ചിത്രങ്ങൾ നവ്യ പങ്കുവച്ചിട്ടുണ്ട്. ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന ചിത്രങ്ങളാണ് നവ്യ പോസ്റ്റ് ചെയ്തത്. ഭർത്താവും മകനും എന്ത്യേ എന്ന തരത്തിൽ ചില കമന്റുകളും വന്നിട്ടുണ്ട്. പഴയതിലും പൊളി ലുക്കിലാണ് എന്തായാലും നവ്യയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്.