‘സാരിയിൽ അതിസുന്ദരിയായി അപർണ ബാലമുരളി, ഏറ്റവും മികച്ചതെന്ന് എസ്തർ..’ – ചിത്രങ്ങൾ വൈറൽ

ആറ് വർഷത്തോളമായി സിനിമയിൽ ഒരുപിടി നല്ല കഥാപാത്രങ്ങൾ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് അപർണ ബാലമുരളി. മഹേഷിന്റെ പ്രതികാരത്തിലെ ജിംസി മുതൽ സൂര്യയുടെ നായികയായി തമിഴിൽ അഭിനയിച്ച സൂരറൈ പോട്രയിലെ ബോമ്മി വരെ പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. കൈനിറയെ സിനിമകളാണ് അപർണയ്ക്ക് ഇപ്പോഴുള്ളത്.

‘സൂരറൈ പോട്ര’ കഴിഞ്ഞത്തോടെ അപർണയ്ക്ക് തമിഴിൽ നിന്നും കൂടുതൽ അവസരങ്ങൾ വരാൻ തുടങ്ങി. സൂര്യയുടെ അനിയൻ കാർത്തിയുടെ നായികയായി ഇപ്പോൾ അഭിനയിക്കുകയാണ് അപർണ. ഇത് കൂടാതെ മലയാളത്തിലും തമിഴിലും നിരവധി സിനിമകളിലാണ് അപർണ അഭിനയിക്കുന്നത്. ഇതിനെല്ലാം ഇടയിലും തന്റെ ആരാധകരുമായി സോഷ്യൽ മീഡിയയിൽ സമയം ചിലവിടാനും അപർണ ശ്രമിക്കാറുണ്ട്.

മറ്റുനടിമാരെ പോലെ ഒരുപാട് ഫോട്ടോഷൂട്ടുകൾ ഒന്നും അപർണ ചെയ്യാറില്ല. പക്ഷേ ചെയ്തപ്പോൾ എല്ലാം അത് വൈറലായിട്ടുമുണ്ട്. ക്രീം കളർ സാരിയിലുള്ള അപർണയുടെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. സുപരിചിതയായ ഫോട്ടോഗ്രാഫർ യാമിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഉർവശി സെതിയുടെ പിചിക ബ്രാൻഡിന്റെ ഡിസൈനിംഗിലെ സാരിയാണ് അപർണ ഉടുത്തിരിക്കുന്നത്.

ഓവർ മേക്കപ്പ് ഒന്നും ഇടാതെ വളരെ സിംപിൾ ലുക്കിലാണ് അപർണ ഷൂട്ട് ചെയ്തിരിക്കുന്നത്. അഷ്‌ന ആഷാണ് സ്റ്റൈലിംഗ് ചെയ്തത്. ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ചത് എന്നാണ് എസ്തർ അനിൽ ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. എസ്തറിനെ കൂടാതെ നമിത പ്രമോദ്, നിഖില വിമൽ, കവിത നായർ, മൃദുല മുരളി തുടങ്ങിയ നടിമാരുടെ അപർണയ്ക്ക് കമന്റുകൾ ഇട്ടിട്ടുണ്ട്.


Posted

in

by