‘രാജ്യത്തിന് അഭിമാനമായി മാധവന്റെ മകൻ!! ഡാനിഷ് ഓപ്പണിൽ സ്വർണ തിളക്കം..’ – കൈയടിച്ച് ആരാധകർ

തമിഴ്, ഹിന്ദി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് നടൻ ആർ മാധവൻ. മണി രത്‌നം സംവിധാനം ചെയ്ത ‘അലൈപായുദെ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് മാധവൻ ശ്രദ്ധനേടുന്നത്. പിന്നീട് ഇങ്ങോട്ട് 25 വർഷത്തോളമായി സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന താരം നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായകനായി തിളങ്ങിയിട്ടുണ്ട്. മലയാളത്തിൽ അഭിനയിച്ചിട്ടില്ലെങ്കിലും കേരളത്തിലും ഒരുപാട് ആരാധകരുള്ള നടനാണ് മാധവൻ.

1999-ലാണ് മാധവൻ വിവാഹിതനാവുന്നത്. വേദാന്ത് എന്ന പേരിൽ ഒരു മകനും താരത്തിനുണ്ട്. അച്ഛനെ പോലെ സിനിമയിലേക്ക് എത്തുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്ന വേദാന്ത് പക്ഷേ മറ്റൊരു മേഖലയിലേക്കാണ് പോയിരുന്നത്. പതിനാറുക്കാരനായ വേദാന്ത് നീന്തലിലാണ് കഴിവ് തെളിയിക്കാൻ തീരുമാനിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി അഭിമാനനേട്ടങ്ങൾ നേടാൻ വേദാന്ത് കഴിയുമെന്ന് അച്ഛൻ മാധവനും വിശ്വാസമുണ്ടായിരുന്നു.

ആ വിശ്വാസം വേദാന്ത് കാത്തുസൂക്ഷിച്ചിരിക്കുകയാണ്. ദേശീയ തലത്തിലും രാജ്യാന്തര തലത്തിലും നിരവധി മെഡലുകൾ നേടിയിട്ടുള്ള വേദാന്ത് ഇപ്പോഴിതാ കോപ്പൻഹേഗനിൽ വച്ച് നടന്ന ഡാനിഷ് ഓപ്പൺ നീന്തൽ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി സ്വർണവും വെള്ളിയും നേടിയിരിക്കുകയാണ്. 800മീറ്റർ വിഭാഗത്തിൽ സ്വർണവും 1500 മീറ്റർ വിഭാഗത്തിൽ വെള്ളിയും വേദാന്ത് നേടി.

200 മീറ്റർ ബട്ടർഫ്‌ളൈ വിഭാഗത്തിൽ മലയാളിയായ സാജൻ പ്രകാശ് സ്വർണവും നേടിയിട്ടുണ്ട്. മകന്റെ നേട്ടം സോഷ്യൽ മീഡിയയിലൂടെ മാധവൻ പങ്കുവച്ചിരുന്നു. പരിശീലകനായ പ്രദീപ് കുമാറിന് മാധവൻ പ്രതേകം നന്ദി പറയുകയും ചെയ്തിരുന്നു. ഈ വർഷം നടന്ന ദേശീയ ജൂനിയർ ലെവൽ ചാമ്പ്യൻ ഷിപ്പിൽ വേദാന്ത് ഏഴ് മെഡലുകളാണ് കരസ്ഥമാക്കിയത്. ഏഷ്യൻ ഗെയിംസ്, കോമൺവെൽത് ഗെയിംസ്, ഒളിംപിപിക്സ് തുടങ്ങിയ മത്സരങ്ങളിലും വേദാന്ത് മെഡലുകൾ നേടുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.


Posted

in

by