‘മാതൃദിനത്തിൽ സന്തോഷ വാർത്ത!! കുഞ്ഞിനെ ദത്തെടുത്ത് നടി അഭിരാമി..’ – ആശംസകളുമായി ആരാധകർ

ജയറാമിന്റെ നായികയായി ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രത്തിൽ അഭിനയിച്ച് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി അഭിരാമി. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത കഥാപുരുഷൻ എന്ന ചിത്രത്തിലാണ് അഭിരാമി ആദ്യം അഭിനയിക്കുന്നതെങ്കിലും ശ്രദ്ധനേടിയത് ഈ ചിത്രത്തിന് ശേഷമാണ്. സുരേഷ് ഗോപി, മഞ്ജു വാര്യർ എന്നിവരുടെ പത്രം എന്ന സിനിമയിലും അഭിരാമി അഭിനയിച്ചിരുന്നു.

ഞങ്ങൾ സന്തുഷ്ടരാണ് എന്ന സിനിമയ്ക്ക് ശേഷം നിരവധി സിനിമകളിൽ നായികയായും സഹനടിയായും ഒക്കെ അഭിരാമി അഭിനയിച്ചിട്ടുണ്ട്. 2009-ലായിരുന്നു അഭിരാമിയുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് പതിമൂന്ന് വർഷങ്ങൾ പിന്നിട്ടിരുന്നെങ്കിലും കുട്ടികൾ ഉണ്ടായിരുന്നില്ല. ഇതിനിടയിൽ 2014-ൽ സിനിമയിലേക്ക് തിരിച്ചുവന്നു. വിവാഹം കഴിഞ്ഞ് അഭിരാമി അമേരിക്കയിലേക്ക് പോവുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ മാതൃദിനത്തിൽ അഭിരാമി ആ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. താനും ഭർത്താവും ചേർന്ന് ഒരു പെൺകുഞ്ഞിനെ ദത്തെടുത്ത് കാര്യമാണ് അഭിരാമി പങ്കുവെച്ചത്. “പ്രിയപ്പെട്ട സുഹൃത്തുക്കളെ, ഒരു പെൺകുഞ്ഞിന്റെ മാതാപിതാക്കളായി എന്ന് വിവരം ഞാനും രാഹുലും സന്തോഷപൂർവം അന്നൗൻസ് ചെയ്യുന്നു. കൽക്കി എന്നാണ് അവളുടെ പേര്. കഴിഞ്ഞ വർഷമാണ് ഞങ്ങൾ അവളെ ദത്തെടുത്തത്.

അത് എല്ലാ വിധത്തിലും ജീവിതത്തെ മാറ്റിമറിച്ചു.ഇന്ന് ഞാൻ ഒരു പുതിയ അമ്മയായി മാതൃദിനം ആഘോഷിക്കുന്നതിൽ ഭാഗ്യവതിയാണ്. ഞങ്ങളുടെ പുതിയ റോൾ നിർവഹിക്കുമ്പോൾ ഞാനും എന്റെ കുടുംബവും നിങ്ങളുടെ അനുഗ്രഹങ്ങൾ അഭ്യർത്ഥിക്കുന്നു..”, അഭിരാമി കുഞ്ഞിന് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചു. കുഞ്ഞിന്റെ മുഖം മറച്ചുകൊണ്ടാണ് ഈ സന്തോഷം അഭിരാമി പോസ്റ്റ് ചെയ്തത്.


Posted

in

by