‘എന്റെ സ്‌ക്രീനിൽ ഞാൻ ഹാപ്പിയാണ്!! സാരിയിൽ ഹോട്ടായി ഗായിക അഭയ ഹിരണ്മയി..’ – ഫോട്ടോസ് വൈറൽ

പിന്നണി ഗായക രംഗത്ത് വളരെ പെട്ടന്ന് തന്നെ പ്രശസ്തി നേടിയ ഒരു ഗായിക അഭയ ഹിരണ്മയി. വളരെ കുറച്ച് സിനിമകളിൽ മാത്രമേ അഭയ പാടിയിട്ടുള്ളുവെങ്കിൽ കൂടിയും ഏറെ വേറിട്ട ഒരു ശബ്ദത്തിന് ഉടമയാണ് അഭയ. പലപ്പോഴും അഭയ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്, പാട്ടിലൂടെ മാത്രമല്ല, ഗ്ലാമറസായ ഫോട്ടോ ഷൂട്ടുകൾ ചെയ്തുമാണ്. ഗോപി സുന്ദറാണ് അഭയയെ പിന്നണി ഗായികയായി കൊണ്ടുവന്നത്.

ഗോപി സുന്ദറിന്റെ സംഗീതത്തിലാണ്‌ അഭയ കൂടുതൽ പാട്ടുകളും പാടിയിരിക്കുന്നത്. ആ സമയത്ത് ഗോപിസുന്ദറും അഭയയും തമ്മിൽ ലിവിങ് റിലേഷനിലായിരുന്നു. പിന്നീട് അഭയ ഗോപിസുന്ദറുമായി വേർപിരിയുകയും ചെയ്തിരുന്നു. അതിന്റെ പേരിൽ ഒരുപാട് പരിഹാസ കമന്റുകളും വിമർശനങ്ങളുമൊക്കെ അഭയയും ഗോപിസുന്ദറും ഒരുപോലെ കേട്ടിരുന്നു. രണ്ട് പേരും അവരുടെ ജീവിതവുമായി മുന്നോട്ട് പോവുകയാണ്.

അഭയ അതിന് ശേഷം കൂടുതൽ സ്റ്റേജ് ഷോകളും സ്വന്തമായി ഒരു ബാൻഡുമൊക്കെ നടത്തുന്നുണ്ട്. ധാരാളം പരിപാടികളിലായി അഭയ തിരക്കുകളിലുമാണ്. തിരുവനന്തപുരം സ്വദേശിനിയായ അഭയ സംഗീതത്തിന്റെ ബേസിക് മാത്രം കുട്ടിക്കാലത്ത് അമ്മയിൽ നിന്ന് പഠിച്ച ശേഷം വർഷങ്ങൾക്ക് ശേഷമാണ് കൂടുതൽ അതിൽ ശ്രദ്ധകൊടുക്കാൻ തീരുമാനിച്ചത്. ശബ്ദം കൊണ്ട് തന്നെയാണ് അഭയ ആരാധകരെ നേടിയിട്ടുള്ളത്.

View this post on Instagram

A post shared by Mallu Actress (@kerala_girlz)

അഭയ സാരിയിലുള്ള ഹോട്ട് ലുക്കിൽ കുറച്ച് സെൽഫികൾ കോർത്ത് ഒരു വീഡിയോ പങ്കുവച്ചിട്ടുണ്ട്. “ചില സെൽഫികൾ നല്ലതായിരിക്കും. എല്ലായിടത്തും എന്നെ കാണുന്നതിന്റെ സന്തോഷം. എന്റെ സ്‌ക്രീനിൽ കുറഞ്ഞത് സന്തോഷമാണ്. രാജാ സാറിന്റെയും ദാസ് അങ്കിളിന്റെയും എന്റെ പ്രിയപ്പെട്ട പാട്ടിനൊപ്പം ഞാൻ മൂളുന്നു..”, അഭയ വീഡിയോടൊപ്പം കുറിച്ചു. സുന്ദരിയെന്ന് നടി ഭാമ കമന്റ് ഇട്ടിട്ടുണ്ട്.


Posted

in

by