‘യുവനടിമാരെ വെല്ലുന്ന ഹോട്ട് ലുക്കിൽ!! കറുപ്പ് ഗൗണിൽ തിളങ്ങി നടി പ്രിയാമണി..’ – ഫോട്ടോസ് വൈറൽ

‘എവരെ അറ്റഗാടു’ എന്ന തെലുങ്ക് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി പ്രിയ മണി. അതിന് ശേഷം ഒരു തമിഴ് സിനിമയിൽ അഭിനയിച്ച ശേഷമാണ് പ്രിയാമണി മലയാളത്തിലേക്ക് എത്തുന്നത്. പൃഥ്വിരാജിന്റെ നായികയായി സത്യം എന്ന സിനിമയിൽ അഭിനയിച്ചായിരുന്നു പ്രിയാമണിയുടെ മലയാളത്തിലേക്കുള്ള രംഗപ്രവേശനം. പിന്നീട വീണ്ടും തമിഴിലും തെലുങ്കിലേക്കും പോയി.

പരുത്തിവീരൻ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡും നേടിയിരുന്നു പ്രിയാമണി. തിരക്കഥ എന്ന സിനിമയിലൂടെ വീണ്ടും മലയാളത്തിലേക്ക് എത്തിയ പ്രിയാമണി പുതിയ മുഖം, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സൈറ്റ്, ഗ്രാൻഡ് മാസ്റ്റർ, ഞങ്ങളുടെ വീട്ടിലെ അതിഥികൾ, പതിനെട്ടാം പടി തുടങ്ങിയ മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2017-ൽ താരം വിവാഹിതയായി.

ബാംഗ്ലൂർ സ്വദേശിനിയായ താരം തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. മലയാളം ടെലിവിഷൻ ഡാൻസ് റിയാലിറ്റി ഷോയിൽ വിധികർത്താവായും പ്രിയാമണി സജീവമായിരുന്നു. ഡി ഫോർ ഡാൻസിൽ വിധികർത്താവായിരുന്നു പ്രിയാമണി. ഇത് കൂടാതെ തെലുങ്കിലും തമിഴിലുമുള്ള ഡാൻസ് ഷോകളിലും പ്രിയാമണി ജഡ്ജ് ആയിരുന്നു. ഹിന്ദി ചിത്രമായ സലാം വെങ്കി, കന്നഡ ചിത്രമായ ഡി.56 എന്നിവയാണ് അവസാനമായി ഇറങ്ങിയത്.

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് പ്രിയാമണി. ഇപ്പോഴിതാ കറുപ്പ് ഗൗണിൽ പ്രിയാമണി തിളങ്ങിയതിന്റെ പുതിയ ഷൂട്ടിലെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ജപനഹ് ഗംഭീറിന്റെ മജെസ്റ്റിക്കിന്റെ ഗൗണാണ് പ്രിയാമണി ധരിച്ചിരിക്കുന്നത്. മെഹെക് ഷെട്ടിയാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. ടാനാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. യുവനടിമാരെ വെല്ലുന്ന ഹോട്ട് ലുക്കെന്നാണ് ആരാധകർ പറയുന്നത്.