‘ലൂസിഫറിലെ ഗോമതിയല്ലേ ഇത്!! കടുത്ത അർജന്റീന ആരാധികയായി നടി ശ്രീയ രമേശ്..’ – ഫോട്ടോസ് വൈറൽ

ബോക്സ് ഓഫീസിൽ ബ്രഹ്മണ്ഡ ഹിറ്റായി മാറിയ ചിത്രമായിരുന്നു മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ. അതിലെ ഓരോ കഥാപാത്രത്തിനും പ്രേക്ഷകരുടെ പിന്തുണയും ലഭിച്ചിരുന്നു. ലൂസിഫറിലെ ഗോമതി എന്ന സീരിയൽ കഥാപാത്രത്തിലൂടെ ഒരുപാട് ആരാധകരെ ഉണ്ടാക്കിയ താരമായിരുന്നു നടി ശ്രീയ രമേശ്. യഥാർത്ഥ ജീവിതത്തിലും സീരിയലിലൂടെ തന്നെയാണ് ശ്രീയ അഭിനയം തുടങ്ങിയത്.

ഏഷ്യാനെറ്റിൽ കുങ്കുമ പൂവ് എന്ന പരമ്പരയിലാണ് ശ്രീയ ആദ്യമായി അഭിനയിക്കുന്നത്. സത്യമേവ ജയതേ, മായാമോഹിനി, ഏഴു രാത്രികൾ, അയ്യപ്പ ശരണം തുടങ്ങിയ സീരിയലുകളിൽ ശ്രീയ അഭിനയിച്ചിരുന്നു. സിനിമയിൽ റോളുകൾ ലഭിക്കാൻ തുടങ്ങിയതോടെ ശ്രീയ സീരിയലിൽ നിന്ന് വിട്ടുനിന്നു. മോഹൻലാലിൻറെ തന്നെ എന്നും എപ്പോഴും എന്ന സിനിമയിലാണ് ശ്രീയ ആദ്യമായി അഭിനയിക്കുന്നത്.

വേട്ട, ഒപ്പം, മോഹൻലാൽ, വികടകുമാരൻ, മഴയത്ത്, ഒടിയൻ, ലൂസിഫർ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ശ്രീയ. വിവാഹിതയായ ശ്രീയ രണ്ട് മക്കളുമുണ്ട്. വിവാഹം കഴിഞ്ഞ് അഭിനയ ജീവിതം തുടങ്ങിയ ഒരു കലാകാരി കൂടിയാണ് ശ്രീയ. ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയാണ് താരം. ഫുട്ബോൾ വേൾഡ് കപ്പ് ഫൈനൽ നടക്കാൻ മണിക്കൂറുകൾ മാത്രമാണ് ഇനി ബാക്കിയുള്ളത്.

ശ്രീയ തന്റെ ഇഷ്ട ടീമായ അർജന്റീനയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ആ ജേഴ്സി ധരിച്ചുള്ള ഫോട്ടോസ് പങ്കുവച്ചിരിക്കുകയാണ്. വാമോസ് അർജന്റീന എന്ന തലക്കെട്ട് നൽകി ശ്രീയ ഫോട്ടോസ് പങ്കുവച്ചു. രണ്ട് മക്കളുള്ള ഒരാളാണെന്ന് കണ്ടാൽ പറയില്ലെന്ന് താരത്തിന്റെ ചില ആരാധകർ പറയുന്നു. ലൂസിഫറിന് ശേഷം ശ്രീയ തന്റെ ശരീരഭാരമൊക്കെ കുറച്ച് കുറച്ചുകൂടി സുന്ദരിയായി മാറിയിരുന്നു.