‘ജൂണിലെ രജീഷയുടെ കൂട്ടുകാരിയല്ലേ ഇത്!! അതീവ ഗ്ലാമറസ് ലുക്കിൽ ഞെട്ടിച്ച് നയന എൽസ..’ – ഫോട്ടോസ് വൈറൽ

രജീഷ വിജയൻ ടൈറ്റിൽ റോളിൽ എത്തി സൂപ്പർഹിറ്റായി മാറിയ സിനിമയായിരുന്നു ജൂൺ. ജൂൺ എന്ന പെൺകുട്ടിയുടെ ജീവിതത്തിൽ നടക്കുന്ന പ്രണയങ്ങളും വിവാഹവും കാണിച്ച സിനിമയായിരുന്നു ഇത്. ആ സമയത്ത് പ്രേമം സിനിമയുടെ ഫെമയിൽ പതിപ്പെന്ന് പലരും വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. അതിൽ രജീഷ വിജയൻറെ സുഹൃത്തിന്റെ റോളിൽ അഭിനയിച്ച് മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് നടി നയന എൽസ.

അതിന് മുമ്പ് തമിഴിൽ തിരുട്ട് പയലേ 2 എന്ന സിനിമയിൽ നയന അഭിനയിച്ചിട്ടുണ്ടായിരുന്നു. മലയാളത്തിൽ വേറെയും സിനിമകളിൽ ജൂണിന് ശേഷം നയന അഭിനയിച്ചിരുന്നു. മിക്കതിലും ചെറിയ വേഷങ്ങളിലാണ് നയന അഭിനയിച്ചിരുന്നത്. പത്തനംതിട്ട തിരുവല്ല സ്വദേശിനിയായ നയന മോഡലിംഗ് രംഗത്ത് നിന്നും അഭിനയത്തിലേക്ക് എത്തിയ താരമാണ്. ചെറിയ കഥാപാത്രങ്ങൾ ആണെങ്കിൽ കൂടിയും താരം ശ്രദ്ധ നേടിയിട്ടുണ്ട്.

മണിയറയിലെ അശോകൻ, ഗാർഡിയൻ, കുറുപ്പ്, അറ്റ്, ഉല്ലാസം തുടങ്ങിയ മലയാള സിനിമകളിൽ നയന ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇതിലെ കുറിപ്പിൽ എയർ ഹോസ്റ്റസ്സിന്റെ റോളിലെ വളരെ കുറച്ച് നിമിഷങ്ങളിൽ മാത്രം അഭിനയിച്ച് കൈയടി നേടിയിരുന്നു. ഇരു എന്ന സിനിമയാണ് ഇനി നയനയുടെ ഇറങ്ങാനുള്ളത്. ഇപ്പോഴിതാ ഒരു ഗംഭീര മേക്കോവർ ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് താരം.

കൈയിൽ ഒരു പഴയ ക്യാമറയും പിടിച്ച് ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്ക് ഫോട്ടോ ഷൂട്ടാണ് നയന ചെയ്തിരിക്കുന്നത്. പ്ലാൻ ബി ആക്ഷൻസിന്റെ ജിബിൻ ആർട്ടിസ്റ്റാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. സാൻലിയ സാബുവാണ് സ്റ്റൈലിംഗ് ചെയ്തത്. സുജനി സുരേഷാണ് മേക്കപ്പ് ചെയ്തത്. നടി അനുപമ പരമേശ്വരൻ ഫോട്ടോയ്ക്ക് താഴെ കമന്റ് ഇട്ടിട്ടുണ്ട്. ആരാധകരുടേതായ കമന്റുകളും വേറെയുണ്ട്.