‘എന്റെ സന്തോഷത്തിനായി അവർ എന്തും ചെയ്യുമായിരുന്നു..’ – മനസ്സ് തുറന്ന് നടി ജിലു ജോസഫ്

അഭിനയത്തിലൂടെയും മോഡലിംഗിലൂടെയും ശ്രദ്ധനേടിയ താരമാണ് നടി ജിലു ജോസഫ്. എന്നാൽ ചില വിവാദങ്ങളിൽ ഏർപ്പെട്ടതോടെ താരം ഒരുപാട് വിഷമഘട്ടങ്ങൾ നേരിടേണ്ടി വന്നു. ഒരു പ്രമുഖ മാഗസിൻ താരം മൂലയൂട്ടുന്ന ചിത്രം കവർ ഫോട്ടോയായി വന്നു. ‘ തുറിച്ച് നോക്കരുത്, ഞങ്ങൾക്ക് മുലയൂട്ടണം’ എന്ന ക്യാപ്ഷനോടെയാണ് അത് കവറായി പ്രസദ്ധീകരിച്ചത്.

ആ വിഷയത്തെ എതിർത്തും അനുകൂലിച്ചും നിരവധി ആളുകൾ വന്നു. ആ പ്രതിസന്ധികളെ എല്ലാം താരം നേരിട്ടു. അഭിനയത്തിനും മോഡലിംഗിനും പുറമെ താരം നല്ലയൊരു കവിയത്രിയും കൂടി ആയിരുന്നു. ഒരുപാട് സിനിമകൾക്ക് താരം വരികൾ എഴുതിയിട്ടുണ്ട്. ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിലൂടെയാണ് അഭിനയരംഗത്തേക്ക് ജിലു വരുന്നത്.

C/O സൈറ ഭാനു, തൃശൂർ പേരൂർ ക്ലിപ്തം, ഏബ്രഹാമിന്റെ സന്തതികൾ, രണം, അഞ്ചാം പാതിരാ തുടങ്ങിയ സിനിമകളിൽ ജിലു വേഷം ചെയ്തു. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ നേരിട്ട് പ്രശ്‌നങ്ങൾ തുറന്നു എഴുതിയിരിക്കുകയാണ് ജിലു ജോസഫ് എന്ന കുമളികാരി. കുമളിയിലെ ഒരു പാവപ്പെട്ട കുടുംബത്തിലാണ് ജിലു ജനിച്ചത്.

‘മാതപിതാക്കൾ വളരെ കഷ്ടപ്പെട്ടാണ് എന്നെ വളർത്തിയത്. എന്റെ ആഗ്രഹങ്ങൾ എല്ലാം നിറവേറ്റൻ അവരെ കൊണ്ട് സാധിച്ചിരുന്നില്ല. പക്ഷേ എന്റെ സന്തോഷത്തിനായി അവർ എന്തും ചെയ്യുമായിരുന്നു. ചെറുപ്പം മുതലേ ഫാൻസി ഐറ്റങ്ങളോടെ വലിയ ഹരമായിരുന്നു എനിക്ക്. എന്നാൽ വില കൂടിയ കാര്യങ്ങൾ ഞാൻ നോക്കാറില്ല. മുട്ടയും പഴങ്ങളും വിറ്റാണ് അവർ എന്റെ ആഗ്രഹങ്ങൾ സാധിച്ചു തന്നത്.

ഇപ്പോൾ കാലം ഒരുപാട് മാറി. ഞാൻ വീട് വിട്ട് ഒരുപാട് ദൂരെ താമസിക്കുന്നു. സിനിമകളായി, ആഗ്രഹിച്ചതിനെക്കാൾ ഇപ്പോൾ ലഭിച്ചുതുടങ്ങി. ‘അമ്മ ഇപ്പോൾ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. ‘അതെ കളർ ഉള്ള എത്ര ഡ്രസ്സ് നിനക്കുണ്ട്, ഒരുപാട് ആഭരണങ്ങൾ നിനക്കുണ്ടെങ്കിലും നീ ഒരു കമ്മൽ പോലും ഇടാറില്ലല്ലോ എന്നൊക്കെ..’ ജില് തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു

CATEGORIES
TAGS
NEWER POST‘ആ കാരണത്താൽ ഇടയ്ക്ക് സിനിമ വിട്ടു, മോഹൻലാൽ അടുത്ത സുഹൃത്ത് – വെളിപ്പെടുത്തി നടി ശോഭന
OLDER POSTഎന്റെ ആ വീഡിയോ കണ്ടത് 600 മില്യൺ ആളുകൾ..!! സന്തോഷം പങ്കുവച്ച് ബോളിവുഡ് നടി ഉർവശി റൗട്ടേല