Tag: Hridayam
-
‘ഹൃദയത്തിലെ ദിദി, ഭീമന്റെ വഴിയിലെ കിന്നരി!! പൊളി ലുക്കിൽ നടി മേഘ തോമസ്..’ – ഫോട്ടോസ് വൈറൽ
ഈ അടുത്തിറങ്ങിയ സിനിമകളിലെ പ്രകടനം കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് മേഘ ത്രേസിയാമ്മ തോമസ്. ഒരു ഞായറാഴ്‌ച, ചാർമിനാർ, മേനക തുടങ്ങിയ ചെറിയ സിനിമകളിൽ അഭിനയിച്ച് തുടങ്ങിയ മേഘ ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത് പ്രണവ് മോഹൻലാലിൻറെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെയാണ്. എലിസബത്ത് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. പിന്നീട് രണ്ട് വർഷങ്ങൾക്ക് ഇപ്പുറം കുഞ്ചാക്കോ ബോബൻ നായകനായ ഭീമന്റെ വഴിയിൽ ‘കിന്നരി’ എന്ന കഥാപാത്രം അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. അതിൽ നായികയ്ക്ക് തുല്യമായ റോളിലാണ് മേഘ…
-
‘ഹൃദയത്തിലെ കല്യാണി ചെയ്ത റോൾ ചെയ്യണമെന്ന് ഉണ്ടായിരുന്നു..’ – ആഗ്രഹം തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്
പ്രണവ് മോഹൻലാൽ- വിനീത് ശ്രീനിവാസൻ ആദ്യമായി ഒന്നിച്ച ഹൃദയം തീയേറ്ററുകളിൽ മികച്ച വിജയം നേടി ഇപ്പോഴും മുന്നേറികൊണ്ടിരിക്കുന്ന സിനിമയാണ്. ഈ കഴിഞ്ഞ ദിവസം തീയേറ്ററുകളിൽ ഓടുന്നതിനോട് ഒപ്പം ഒ.ടി.ടിയിലും റിലീസ് ആവുകയും അവിടെയും മികച്ച അഭിപ്രായം ലഭിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. പ്രണവിനൊപ്പം ദർശനയും കല്യാണിയും കൈയടികൾ നേടുന്നുണ്ട്. ആ സിനിമയിൽ അഭിനയിച്ച മറ്റു കഥാപാത്രങ്ങൾക്കും പ്രേക്ഷകരുടെ മികച്ച പ്രതികരണം തന്നെയാണ് ലഭിച്ചിരിക്കുന്നത്. സിനിമയുടെ ആദ്യ പകുതിയിൽ ദർശനയും രണ്ടാം പകുതിയിൽ കല്യാണിയുമാണ് നായികയായി അഭിനയിക്കുന്നത്. കല്യാണി അവതരിപ്പിച്ച നിത്യ…
-
‘ഹൃദയം ടീം വീണ്ടും ഒന്നിച്ചപ്പോൾ!! വിജയാഘോഷം പ്രണവിന്റെ അമ്മയ്ക്ക് ഒപ്പം..’ – ഏറ്റെടുത്ത് ആരാധകർ
ഒരു വട്ടം കണ്ടവർ തിയേറ്ററിൽ തന്നെ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന, വീണ്ടും കണ്ടു കൊണ്ടിരിക്കുന്ന ചിത്രമാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമ. പ്രണവ് മോഹൻലാൽ എന്ന നടനെ മലയാളികൾക്ക് ഹൃദയത്തോട് ചേർത്ത് നിർത്താൻ വിനീതിന്റെ സമ്മാനം. തിയേറ്ററുകളിൽ ഇപ്പോഴും വിജയകരമായ പ്രദർശനം തുടർന്ന് കൊണ്ടിരിക്കുകയാണ്. തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ട് 20 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഇപ്പോഴും മിക്കയിടത്തും സിനിമയ്ക്ക് തിരക്കുണ്ടെന്നത് ശ്രദ്ധേയമാണ്. വേൾഡ് വൈഡ് ഹൃദയം 50 കോടിയ്ക്ക് അടുത്ത് ഗ്രോസ് കളക്ഷൻ…
-
‘പ്രണവിന്റെ ഹൃദയം കണ്ടിട്ട് അനിയത്തി വിസ്മയ പറഞ്ഞ വാക്കുകൾ കണ്ടോ..’ – ഏറ്റെടുത്ത് സോഷ്യൽ മീഡിയ
വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ നായകനായി അഭിനയിച്ച ‘ഹൃദയം’ എന്ന സിനിമ തിയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറി കൊണ്ടിരിക്കുകയാണ്. പ്രണവിന്റെ സിനിമ ജീവിതത്തിൽ തന്നെ ഏറ്റവും വലിയ വിജയമായി ഹൃദയം മാറി കഴിഞ്ഞു. ഇതിന് മുമ്പ് പ്രണവ് അഭിനയിച്ച സിനിമകളേക്കാൾ മികച്ച അഭിപ്രായമാണ് പ്രണവിന്റെ പ്രകടനത്തിനും ലഭിച്ചിട്ടുള്ളത്. സിനിമ രംഗത്ത് പ്രവർത്തിക്കുന്ന പലരും പ്രണവിന്റെ സിനിമയിലെ അഭിനയത്തിനെ പുകഴ്ത്തി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇട്ടിട്ടുണ്ടായിരുന്നു. അച്ഛന്റെ മകൻ തന്നെയാണെന്ന് തെളിയിച്ചുകൊണ്ടുള്ള പ്രകടനമാണ് പ്രണവ് ഹൃദയത്തിൽ…
-
‘2022-ലെ ആദ്യത്തെ ബ്ലോക്ക് ബസ്റ്റർ!! ബോക്സ് ഓഫീസ് കീഴടക്കി പ്രണവിന്റെ ഹൃദയം..’ – ഏറ്റെടുത്ത് ആരാധകർ
പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമ ബോക്സ് ഓഫീസിൽ മിന്നും വിജയം നേടി മുന്നേറി കൊണ്ടിരിക്കുകയാണ്. സിനിമ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം തിരുവനന്തപുരത്തിന് പുറമേ ഇന്ന് മുതൽ മറ്റു നാല് ജില്ലകളിൽ കൂടി തിയേറ്ററുകൾ അടിച്ചിടുകയാണ്. ഇത് സിനിമയെ വലിയ രീതിയിൽ തന്നെ ബാധിക്കുമെന്നാണ് പലരുടെയും നിഗമനം. ഏഴ് ദിവസം കൊണ്ട് വേൾഡ് വൈഡ് 30 കോടിയിൽ അധികം ഗ്രോസ് നേടി കഴിഞ്ഞു ഹൃദയം. കേരളത്തിന് പുറമെ തമിഴ്…