‘റിയാസിനെ പൊതിഞ്ഞ് ആരാധികമാർ!! കോളേജ് ഇളക്കിമറിച്ച് ബിഗ് ബോസ് താരം..’ – വീഡിയോ കാണാം

മലയാളത്തിലെ ഏറ്റവും ബ്രഹ്മണ്ഡമായ റിയാലിറ്റി ഷോകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ്. നാല് സീസണുകൾ പിന്നിട്ടുകഴിഞ്ഞ ബിഗ് ബോസിന്റെ അടുത്ത സീസണിനായിയുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകർ. കഴിഞ്ഞ സീസണിൽ ദിൽഷ പ്രസന്നൻ ആയിരുന്നു വിജയിയായത്. ബ്ലെസ്ലിയെയും റിയാസ് സലീമിനെയും പിന്നിലാക്കിയാണ് ദിൽഷ വിജയിച്ചത്.

അന്ന് ദിൽഷ വിജയിച്ചപ്പോൾ ഒരുകൂട്ടം പ്രേക്ഷകർ പറഞ്ഞത് റിയാസ് ആയിരുന്നു വിജയിയാകേണ്ടത് എന്നായിരുന്നു. പുറത്താക്കപ്പെട്ട ഒരു മത്സരാർത്ഥിയുടെ ആരാധകർ കാരണമാണ് ദിൽഷ വിജയിച്ചതെന്നും ആക്ഷേപം ഉയർന്നിരുന്നു.ഷോയിലൂടെ റിയാസ് സലീം മലയാളികൾക്ക് സുപരിചിതയാകുന്നത്. പലപ്പോഴും റിയാസ് പ്രേക്ഷകരുടെ കൈയടി നേടുന്ന പ്രകടനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്.

ഡോക്ടർ റോബിനെ പുറത്താക്കാൻ കാരണമായതും റിയാസുമായുള്ള സംഭവമായിരുന്നു. അവസാന ആഴ്ചകളിലാണ് റിയാസ് പ്രേക്ഷകരുടെ പ്രീതി കൂടുതൽ നേടിയെടുത്തത്. മൂന്നാം സ്ഥാനം നേടിയെടുത്ത റിയാസിന് സമൂഹ മാധ്യമങ്ങളിൽ സെലിബ്രിറ്റികളുടെ വലിയ പിന്തുണയും ലഭിച്ചിരുന്നു. സഹമത്സരാർത്ഥികളായ ജാസ്മിനും നിമിഷയുമായി സൗഹൃദം പുറത്തും കാത്തുസൂക്ഷിക്കുന്ന ഒരാളാണ് റിയാസ്.

View this post on Instagram

A post shared by Riyas Salim (@riyas_salimm)

സമൂഹ മാധ്യമങ്ങളിലും റിയാസ് ആരാധകരെ ലഭിച്ചു. റിയാസ് ഇൻസ്റ്റാഗ്രാമിൽ ഇപ്പോഴിതാ പുതിയ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ്. കോട്ടയത്തെ ബി.സി.എം കോളേജിൽ അതിഥിയായി എത്തിയപ്പോൾ ആരാധികമാരായ പെൺകുട്ടികൾ റിയാസിനെ പൊതിഞ്ഞിരിക്കുകയാണ്. തിരക്കിനിടയിലൂടെ റിയാസ് പോകുന്നതും വിഡിയോയിൽ കാണാം. ഇതൊക്കെയാണ് യഥാർത്ഥ ആരാധകരെന്ന് ചിലർ കമന്റും ഇട്ടിട്ടുണ്ട്.


Posted

in

by