ലാൽ ജോസ് മലയാള സിനിമ മേഖലയിൽ നിരവധി പുതുമുഖ നായികമാരെ സമ്മാനിച്ചിട്ടുള്ള ഒരാളാണ്. മലയാളത്തിൽ തിളങ്ങിയിട്ടുള്ള പല നായികമാരും ലാൽ ജോസ് വെള്ളിത്തിരയിലേക്ക് കൊണ്ടുവന്നവരാണ്. ഡയമണ്ട് നെക്ലസ് എന്ന സിനിമയിൽ നായികയായി അഭിനയിച്ചുകൊണ്ട് സിനിമ മേഖയിലേക്ക് കൊണ്ടുവന്ന നടിയാണ് അനുശ്രീ. കൊല്ലം ജില്ലയിലെ പത്തനാപുരം കുമുകുംചേരി സ്വദേശിനിയാണ് അനുശ്രീ.
സൂര്യ ടി.വിയിലെ ഒരു റിയാലിറ്റി ഷോയിൽ പങ്കെടുത്ത അനുശ്രീയെ കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് ലാൽ ജോസ് കലാമണ്ഡലം രാജശ്രീ എന്ന ഡയമണ്ട് നെക്ലസ് എന്ന സിനിമയിലെ കഥാപാത്രത്തെ നൽകുന്നത്. അതിന് ശേഷം നിരവധി മലയാള സിനിമകളിൽ അഭിനയിക്കുകയും ചെയ്തു അനുശ്രീ. സ്വാഭാവികമായ അഭിനയ ഷൈലി കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയെടുക്കാൻ അനുശ്രീക്ക് സാധിക്കുകയും ചെയ്തു.
തനി നാട്ടിൻ പുറത്തുകാരിയായി മലയാള സിനിമയിൽ നിരവധി കഥാപാത്രങ്ങളെ അനുശ്രീ അവതരിപ്പിച്ചിട്ടുണ്ട്. ഇതിഹാസ എന്ന സിനിമയിലെ കഥാപാത്രവും അനുശ്രീ വേറിട്ട് അവതരിപ്പിച്ചു. സിനിമയ്ക്ക് അകത്തും പുറത്തും അനുശ്രീ എന്ന താരത്തെ പ്രേക്ഷകർ കണ്ടിരുന്നത് ഒരു നാടൻ പെൺകുട്ടി ആയിട്ടാണ്. തന്റെ രാഷ്‌ടീയ നിലപാടുകൾ തുറന്നു പറയാൻ മനസ്സ് കാണിച്ചിട്ടുള്ള ഒരാളാണ് അനുശ്രീ.
അതിന്റെ പേരിൽ സിനിമയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ ചുവപ്പ് സാരിയിൽ അടാർ ലുക്കിൽ തിളങ്ങിയ അനുശ്രീ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. വീണ വിജിയുടെ മനോഹരമായ സാരിയിൽ തിളങ്ങിയ അനുസിയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത് പ്രണവ് രാജാണ്. സിജനാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. അതിസുന്ദരിയെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു.