നടന്‍ വിനായകന്‍ കുറ്റം സമ്മതിച്ചു..!! താരം ചെയ്തത് 1 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍

നടന്‍ വിനായകന്‍ കുറ്റം സമ്മതിച്ചു..!! താരം ചെയ്തത് 1 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍

യുവതിയെ അപമാനിച്ചുവെന്ന കേസില്‍ നടന്‍ വിനായകന്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കല്‍പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ യുവതിയുടെ പരാതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കിയതായി അറിയിച്ചു. കേസിന്റെ വിചാരണ ഉടന്‍ ആരംഭിക്കുമെന്നും കോടതി അറിയിച്ചു.

യുവതിയോട് മോശമായി സംസാരിച്ചുവെന്ന് വിനായകന്‍ സമ്മതിച്ചതായി കുറ്റപത്രത്തിലുണ്ട്. മൂന്ന് കുറ്റങ്ങളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്. അശ്ലീല ചുവയോടെ സംസാരിച്ചു, സ്ത്രീത്വത്തെ അപമാനിച്ചു എന്നിവയാണ് നടന്‍ വിനായകന് എതിരെ ചുമത്തിയ കുറ്റങ്ങള്‍. ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് വിനായകന്‍ ചെയ്തിരിക്കുന്നത്. വിനായകന്‍ കല്‍പറ്റ സ്റേറഷനില്‍ പരാതിയുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരായിരുന്നു. ശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു.

കഴിഞ്ഞ ഏപ്രിലിലായിരുന്നു സംഭവം നടന്നത്. വയനാട്ടില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അതിഥിയായി വിനായകനെ ക്ഷണിക്കാന്‍ വിളിച്ചപ്പോള്‍ ഫോണിലൂടെ അശ്ലീലഭാഷയില്‍ സംസാരിച്ചുവെന്നാണ് യുവതി നല്‍കിയ പരാതി. സൈബര്‍ തെളിവുകളടക്കം പൊലീസ് ശേഖരിച്ച് ശേഷമാണ് നിയമനടപടിയ്ക്ക് രുങ്ങിയത്.

CATEGORIES
TAGS

COMMENTS