‘വിജയ് ദേവരകൊണ്ടയുടെ ചിത്രം ടാറ്റൂ അടിച്ച് ആരാധിക, സർപ്രൈസ് നൽകി താരം..’ – വീഡിയോ വൈറൽ

‘വിജയ് ദേവരകൊണ്ടയുടെ ചിത്രം ടാറ്റൂ അടിച്ച് ആരാധിക, സർപ്രൈസ് നൽകി താരം..’ – വീഡിയോ വൈറൽ

താര ആരാധന എന്നും നമ്മൾ കണ്ടിട്ടുള്ള കാര്യമാണ്. താരങ്ങളുടെ സിനിമകളോ കഥാപാത്രങ്ങളോ കണ്ട് കടുത്ത ആരാധകരാകുന്ന ഒരുപാട് പേരുണ്ട്. ആരാധകരില്ലെങ്കിൽ താരങ്ങൾ ഇല്ലെന്ന് തന്നെ പറയേണ്ടി വരും. മലയാള സിനിമയിലെ താരങ്ങൾക്ക് ഫാൻസ്‌ അസോസിയേഷനുകളിൽ അംഗങ്ങളായി ഒരുപാട് പേരെ നമ്മൾ കണ്ടിട്ടുണ്ടാവാം. പലരും ഇവരോട് കടുത്ത ആരാധന തോന്നി പല കാര്യങ്ങളും ചെയ്തിട്ടുണ്ടുമുണ്ട്.

ചിലർ താരങ്ങളുടെ പേര് അവർക്ക് ജനിക്കുന്ന മക്കൾക്ക് ഇടാറുണ്ട്, ചിലർ അവർ വാങ്ങുന്ന വാഹനത്തിന് താരങ്ങളുടെ പേര് നൽകാറുണ്ട്. ഇപ്പോഴത്തെ ഒരു ട്രെൻഡ് വേരെയൊന്ന് ആണെന്ന് പറയേണ്ടി വരും. സിനിമ താരങ്ങളോട് ആരാധന തോന്നി അവരുടെ ഫോട്ടോയോ പേരോ ശരീരത്തിലെ ഏതെങ്കിലും ഭാഗത്ത് പച്ചകുത്തുകയും അതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഒരുപാട് വൈറലാവുകയും ചെയ്യുന്നു.

ഇപ്പോഴിതാ തെലുങ്ക് സിനിമകളിൽ സജീവമായ മലയാളികൾക്ക് കൂടി പ്രിയങ്കരനായ യുവനടൻ വിജയ് ദേവരകൊണ്ടയുടെ ഒരു ആരാധിക അദ്ദേഹത്തിന്റെ ചിത്രം അവളുടെ ശരീരത്തിൽ ടാറ്റൂ ചെയ്തതിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ആ വീഡിയോ ശ്രദ്ധയിൽപ്പെട്ട വിജയ ദേവരകൊണ്ട പെൺകുട്ടിക്ക് ഒരു സർപ്രൈസ് കൊടുക്കുകയും ചെയ്തു.

പുതിയ സിനിമയായ ലിഗറിന്റെ പ്രൊമോഷന്റെ ഭാഗമായി സൂപ്പർഫാൻ മീറ്റ് എന്നൊരു പരിപാടി സംഘടിപ്പിച്ചിരുന്നു. അങ്ങനെയാണ് ഈ ആരാധിക തന്നെ നേരിട്ട് കാണാൻ വിജയ് തീരുമാനിച്ചത്. വിജയ് ദേവരകൊണ്ടയെ നേരിട്ട് കണ്ട ആരാധിക ശരിക്കും ഞെട്ടി പോവുകയും പെൺകുട്ടിയെ ചേർത്തുനിർത്തി ഫോട്ടോ എടുക്കുകയും ടാറ്റൂ കാണിക്കുകയും ചെയ്തു. ഇതിന്റെയും വീഡിയോ ഇപ്പോൾ വൈറലാവുകയാണ്.

CATEGORIES
TAGS